General News

ജസ്റ്റീസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഹൈക്കോടതി ജഡ്ജിമാര്‍

Mon, Nov 27, 2017

Arabianewspaper 5918
ജസ്റ്റീസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഹൈക്കോടതി ജഡ്ജിമാര്‍

സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയ 2014 ല്‍ മരിച്ച സംഭവത്തില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നസ ജഡ്ജിമാര്‍.


ഷൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജി ലോയ നാഗ്പൂരില്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കാരാവന്‍ മാസികയില്‍ വന്ന ലേഖനത്തെ തുടര്‍ന്നാണ് അന്ന് കൂടെയുണ്ടായിരുന്ന രണ്ട് ജഡ്ജിമാരുടെ പ്രസ്താവന പുറത്തു വന്നത്.


മുംബൈ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് ഭൂഷന്‍ ഗവെ , സുനില്‍ ഷുക്രെ എന്നിവരാണ് ലോയെയുടെ മരണ സമയം മെഡിട്രീന ആശുപത്രിയില്‍ അടുത്ത് ഉണ്ടായിരുന്നവര്‍. ചീഫ് ജസ്റ്റീസ് മോഹിത് ഷായും വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തി. ഇന്റസീവ് കെയര്‍ യൂണിറ്റില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സിപിആര്‍ , ഡിസി 200 ജെ ഷോക്ക് എന്നിവ നല്‍കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, രാവിലെ ആറോടെ അദ്ദേഹം മരിച്ചു. ചീഫ് ജസ്റ്റീസ് ഉള്‍പ്പടെയുള്ളുവരാണ് പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദ്ദേശം നല്‍കിയത്. മരണകാരണം വ്യക്തമാക്കാനായിരുന്നു ഇത്. അടുത്ത ബന്ധുക്കള്‍ ആ സമയം ഇല്ലാതിരുന്നതും പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദ്ദേശിക്കാന്‍ കാരണമായി.


തുടര്‍ന്ന് പിതൃസഹോദരനും ഡോക്ടറുമായ പ്രശാന്ത് രഥി ലോയയുടെ മൃതദേഹം ഏറ്റുവാങ്ങി. രാവിലെ പതിനൊന്നിന് പോസ്റ്റ് മോര്‍ട്ടം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടിനെ വിളിച്ചു വരുത്തിയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. മൃതദേഹത്തോടൊപ്പം രണ്ട് കോടതി ഉദ്യോഗസ്ഥരും ഒരു പോലീസ് കോണ്‍സ്റ്റബിളും ആംബുലന്‍സില്‍ അദ്ദേഹത്തിന്റെ കടുംബ വീടായ ലത്തൂര്‍ വരെ അനുമഗമിച്ചു. കൂടാതെ സിവില്‍ ജഡ്ജിമാരായ യോഗേഷ് രഹാന്‍ഡലെ,സ്വയം ചോപ്ര എന്നിവര്‍ മറ്റൊരു കാറില്‍ മൃതദേഹം കൊണ്ടു പോയ ആംബുലന്‍സിനൊപ്പം ഉണ്ടായിരുന്നു. ഇത് ചീഫ് ജസ്റ്റീസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. ഇവരുടെ കാര്‍ നാന്ദെന്ഡില്‍ എത്തിയപ്പോള്‍ മറ്റൊരു കാറുമായി ഉരസി അങ്ങിനെ പതിനഞ്ചു മിനിട്ടു വൈകിയെങ്കിലും ലത്തൂരില്‍ ആംബലുന്‍സിനു പിന്നാലെ തന്നെ എത്തിയിരുന്നു. മറ്റു ജഡ്ജിമാരും അവിടെ എത്തിയിരുന്നു. ലോയയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ശേഷമാണ് ഈ രണ്ടു സിവില്‍ ജഡ്ജിമാരും അവിടെ നിന്നും മടങ്ങിയതെന്നും പറയുന്നു.


അതേസമയം, കാരവാന്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ ലോയയുടെ സഹോദരി പറയുന്നത് മൃതദേഹത്തോടൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ്. ഇത് തെറ്റാണെന്ന് ഇവര്‍ പറയുന്നു. ലോയയുടെ തലയില്‍ പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും രക്തം പുറത്തേക്ക് ഒഴുകി കട്ടപിടിച്ചെന്നും സഹോദരി പറഞ്ഞിരുന്നു.


പോസ്റ്റ് മോര്‍ട്ടം ചെയതതിനെ തുടര്‍ന്നാണ് തലയിലും മറ്റും മുറിവ് ഉണ്ടാകുന്നത്. രക്തക്കറയും സ്വാഭാവികമാണെന്ന് ഈ ആരോപണത്തിന് മറുപടിയായി ഡോ പ്രശാന്ത് രഥി പറയുന്നു.


30 ന് വിവാഹത്തില്‍ പങ്കെടുത്ത ശേഷം രവി ഭവന്‍ ഗസ്റ്റ് ഹൗസില്‍ എത്തിയ ലോയ കിടന്നുറങ്ങി. എന്നാല്‍, ഡിസംബര്‍ ഒന്നിന് വെളുപ്പിന് നാലിന് നെഞ്ചു വേദന അനുഭവപ്പെട്ട അദ്ദേഹത്തെ കുടെ അതേ മുറിയില്‍ ഉണ്ടായിരുന്ന ജഡ്ജിമാരായ ശ്രീധര്‍ കുല്‍ക്കര്‍ണിയുടേയം ശ്രീറാം മധുസൂദന്‍ മോദക്കിന്റെയും സാന്നിദ്ധ്യത്തിലാണ് ആശുപത്രിയിലാക്കിയത്.


നാഗ്പൂര്‍ ബെഞ്ചിലെ ജഡ്ജ് വിജയ കുമാര്‍ ബാര്‍ഡെയും ഡെപ്യുട്ടി രജിസ്ട്രാര്‍ രൂപേഷ് റാഥി എന്നിവര്‍ ചേര്‍ന്ന് മൂന്നു കിലോ മീറ്റര്‍ അകലെയുള്ള ദാണ്ഡ്യെ ഹോസ്പിറ്റലില്‍ എത്തിച്ചു. രണ്ടു കാറുകളിലായാണ് തങ്ങള്‍ ആശുപത്രിയില്‍ പോയത്. കാരാവന്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെ ഓട്ടോ റിക്ഷയില്‍ അല്ല കൊണ്ടുപോയത്. ജസ്റ്റീസ് ബാര്‍ഡെയാണ് ലോയയെ കൊണ്ടു പോയ കാര്‍ ഓടിച്ചത്. മരിച്ച ലോയെയുടെ സഹോദരിക്ക് കേട്ടറിവ് മാത്രമെ കാണുകയുള്ളുവെന്നും അവരെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ട് വന്നതെന്നും ഇത്തരം റിപ്പോര്‍ട്ടു തയ്യാറാക്കും മുമ്പ് സാമാന്യ മര്യാദയ്ക്ക് ഹൈക്കോടതിയിലെ എട്ടോളം ജഡ്ജിമാരുടെ സംഘം അന്ന് സന്നിഹിതാരായിരുന്നു അവരോട് ഇതേ കുറിച്ച് ചോദിക്കേണ്ടതായിരുന്നുവെന്നും ഇവര്‍ പറയുന്നു.


ആശുപത്രിയില്‍ എത്തിച്ചിട്ടും ഇസിജി നോക്കിയില്ലെന്നും സഹോദരി ആരോപിക്കുന്നുണ്ട്. എന്നാല്‍, ഇസിജി നോക്കിയിരുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതും ഉള്‍പ്പെടുത്തിയിരുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ജഡ്ജിയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നും നെഞ്ചു വേദന അനുഭവപ്പെട്ട ലോയയെ ഓട്ടോ റിക്ഷയിലാണ് ആശുപത്രിയില്‍ കൊണ്ടു പോയതെന്നും മരിച്ചു കൊണ്ടു ചെന്നപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും ബന്ധുക്കളുടെ അനുവാദമില്ലാതെയാണ് ഇതെല്ലാം ചെയതതെന്നും കാരവാന്‍ മാസികയില്‍ വന്ന ലേഖനത്തില്‍ പറയുന്നു.


48 കാരനായ ലോയ ഹൃദയസ്തംഭനം മൂലം മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014 ഡിസംബര്‍ ഒന്നിനായിരുന്നു ഇത്. സഹപ്രവര്‍ത്തക സ്വപ്‌ന ജോഷിയുടെ മകളുടെ വിവാഹത്തിലും സ്വീകരണ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് സംഭവം. കാരാവന്‍ മാസികയില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിജെപി മേധാവി അമിത് ഷായെ പ്രതിക്കൂട്ടിലായിരുന്നു.


ഷൊറാബുദ്ദിന്‍ വ്യാജ ഏറ്റമുട്ടല്‍ നടന്നപ്പോള്‍ ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. ഈ കേസ് പരിഗണിക്കുന്ന ജഡ്ജിയാണ് ജസ്റ്റീസ് ലോയ.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ