General News

നാലു റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കോഹ് ലി

Mon, Nov 27, 2017

Arabianewspaper 5950
നാലു റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കോഹ് ലി

ക്രിക്കറ്റിലെ നാലു റെക്കോര്‍ഡുകള്‍ ഒറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പഴങ്കഥയാക്കി. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെക്കോര്‍ഡുകളുടെ പെരുമഴയുടെ പിന്‍ബലത്തില്‍ ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 405 റണ്‍സ് ലീഡുമായി ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയതു.


വിരാട് കോഹ് ലിയുടെ ഇരട്ട സെഞ്ച്വുറിയായിരുന്നു ഇതിന് പ്രധാന കാരണം. ആറിന് 610 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.


ഒരു ഇരട്ട സെഞ്ച്വുറിയും മൂന്നു സെഞ്ച്വുറികളുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. മുരളി വിജയ്, ചേതേശ്വര്‍ പൂജ്‌റ, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ച്വുറികളും വിരാട് കോഹ് ലിയുടെ ഇരട്ട സെഞ്ച്വറിയും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് വിളിച്ച് പറയുന്നതായിരുന്നു.


രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണര്‍ സമര വിക്രമയെ നഷ്ടമായി. ഇഷാന്ത് ശര്‍മയ്ക്കാണ് വിക്കറ്റ്., ആദ്യ ഇന്നിംഗ്‌സില്‍ ലങ്കയുടെ പതിനൊന്നു ബാറ്റ്‌സ്മാന്‍ ചേര്‍ന്ന് നേടിയത് 205 റണ്‍സായിരുന്നു. എന്നാല്‍, കോഹ്ലി ഒറ്റയ്ക്ക് നേടിയത് 213 റണ്‍സായിരുന്ന.


മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 എന്ന നിലയിലാണ്.


ടെസ്റ്റിലെ അഞ്ചാം ഇരട്ട സെഞ്ച്വുറി (213) നേടിയ വിരാട് കോഹ് ലി ബ്രയാന്‍ ലാറയുടെയും രാഹുല്‍ ദ്രാവിഡിന്റേയും ഒപ്പമെത്തി. ക്യാപ്ടനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വുറി നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും കോഹ് ലിയെ തേടിയെത്തി. ക്യാപ്‌ടെനന്ന നിലയില്‍ 11 സെഞ്ച്വുറി നേടിയ കോഹ് ലി ഗവാസ്‌കറുടെ പേരിലുള്ള 11 സെഞ്ച്വുറി പഴങ്കഥയായി.


ഇതിനിടെ, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കുടുതല്‍ സെഞ്ച്വുറി നേടുന്ന ക്യാപ്ടനും കോഹ് ലി തന്നെയാണ്. പത്തു സെഞ്ച്വുറിയാണ് കോഹ് ലി നേടിയത്. ഒമ്പതു നേടിയ റിക്കി പോണ്ടിംഗിനെയാണ് കോഹ് ലി കടത്തി വെട്ടിയത്.


19 ടെസ്റ്റ് സെഞ്ച്വുറികള്‍ നേടിയ കോഹ് ലി സച്ചിന്റെ റെക്കോര്‍ഡും മറികടന്നു. 114 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ് ലി സെഞ്ച്വുറി നേടിയതെങ്കില്‍ 115 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. ക്ലാസിക് താരം ഡോണ്‍ ബ്രാഡ് മാന് ഈ നേട്ടം കൈവരിക്കാന്‍ 59 ഇന്നിംഗ്‌സുകള്‍ മാത്രം മതിയായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ