General News

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി-കേരളത്തിന്റെ എതിര്‍പ്പ് ശക്തം

Sun, Nov 26, 2017

Arabianewspaper 6122
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി-കേരളത്തിന്റെ എതിര്‍പ്പ് ശക്തം

ചരക്ക് സേവന നികുതിയുടെ പരിധിയില്‍ പെട്രോളിയം ഉത്പന്നങ്ങളെ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് ബാധകമാക്കാന്‍ തീരുമാനമായി.


ഇക്കാര്യം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് വെളിപ്പെടുത്തിയത് അടുത്ത ബഡ്ജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പെട്രോളിയും ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമാക്കണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.


എന്നാല്‍, കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തു. ഗകേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുഖ്യ വരുമാന മാര്‍ഗം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വരുമാനമാണെന്നും ഇത് ഇല്ലാതായാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 1000 കോടി രൂപയുടെ പ്രതിമാസ നഷ്ടം സംഭവിക്കുമെന്നും ധനമന്ത്രി തോമസ് ഐസ്‌ക് പറഞ്ഞിരുന്നു.


സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാനവരുമാന മാര്‍ഗമാണ് ഇതെന്നതിനാല്‍ എതിര്‍പ്പു ശക്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ബിജെപിയും എന്‍ഡിഎയും അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറായാല്‍ കേരളം പോലുല്‌ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റപ്പെടും.


ജിഎസ്ടി വരുന്നതോടെ പെട്രോളിയും ഉത്പന്നങ്ങളുടെ വിലകുറയും. എന്നാല്‍, കേന്ദ്ര എക്‌സൈസ് നികുതി രണ്ടു രൂപ ഇപ്പോള്‍ കുറച്ചതു പോലെ കൂടുതല്‍ ഇളവ് നല്‍കാന്‍ തോമസ് ഐസകിനെ പോലുള്ള ധനമന്ത്രിമാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു..

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ