General News

പ്രയാറിനും അജയ് തറയിലുമെതിരെ വിജിലന്‍സ് അന്വേഷണം

Sun, Nov 26, 2017

Arabianewspaper 6032
പ്രയാറിനും അജയ് തറയിലുമെതിരെ വിജിലന്‍സ് അന്വേഷണം

ദേവസ്വം ബോര്‍ഡ് .മുന്‍ ചെയര്‍മാനും, അംഗവും യാത്രാ ബത്ത എഴുതി വാങ്ങിയതില്‍ ക്രമക്കേടെന്ന് ആക്ഷേപം, സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അറിയിച്ചു.


വ്യാജ രേഖകള്‍ ചമച്ച് യാത്രാ ബത്ത എഴുതി മേടിച്ചെന്നും. തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന മിനിട്‌സ് രേഖകള്‍ ഉള്ളപ്പോള്‍ ഇതേ ദിവസം ശബരിമലയില്‍ കാറില്‍ പോയതിന്റെ ചെലവ് എഴുതി വാങ്ങിച്ചുവെന്നാണ് ആരോപണം.


2016 ഓഗസ്ത് 16 ന് തിരുവനന്തപുരത്ത് ദേവസ്വം യോഗത്തില്‍ പങ്കെടുത്തു എന്ന് യോഗത്തിന്റെ മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം ശബരിമലയ്ക്ക് പോയെന്നും കാണിച്ച് യാത്ര ബത്തയും എഴുതി എടുത്തിട്ടിണ്ട്.


ഒരു കോടിയുടെ മരാമത്ത് പണിയും മറ്റ് സുപ്രധാന തീരുമാനങ്ങളും എടുത്ത യോഗത്തില്‍ തിരുവനന്തപുരത്ത് എത്തിയിരുന്നതായാണ് മിനിട് രേഖകള്‍.


യോഗം മിനിട്‌സില്‍ ഇവര്‍ യോഗത്തില്‍ പങ്കെടുത്തതായി കാണിക്കുന്ന ദിവസം തന്നെ ശബരിമലയില്‍ എത്തിയതായും കാണിക്കുന്നുണ്ട്. ഇതാണ് സംശയത്തിന് ഇടനല്‍കിയിട്ടുള്ളത്.


ഒന്നുകില്‍ ഇവര്‍ ശബരിമലയ്ക്ക് പോയതായി വ്യാജ രേഖ എഴുതി തയ്യാറാക്കി പണം തട്ടിയെടുത്തു. അല്ലെങ്കില്‍ ഇവര്‍ യോഗം ചേരാതെ തീരുമാനങ്ങള്‍ എടുത്ത ശേഷം പിന്നീട് ചെയര്‍മാന്റേയും അംഗത്തിന്റെയും ഒപ്പു ഇട്ട ശേഷം മിനിട്ടസ് തയ്യാറാക്കി. ഇതില്‍ ഒന്നു സംഭവിച്ചതായും കഴിഞ്ഞ പത്തു ബോര്‍ഡ് യോഗങ്ങളെ കുറിച്ച് അന്നേഷണം നടത്താനും ദേവസ്വം വിജിലന്‍സിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


 

Tags : Pryar  TDB 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ