General News

ഹാദിയ നോര്‍മല്‍ അല്ല -പിതാവിന്റെ അഭിഭാഷകന്‍

Sun, Nov 26, 2017

Arabianewspaper 6138
ഹാദിയ നോര്‍മല്‍ അല്ല -പിതാവിന്റെ അഭിഭാഷകന്‍
മതം മാറിയ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കുന്ന ഹാദിയയുടെ മനോനില സാധാരണപോലെയല്ലെന്ന് പിതാവ് അശോകന്റെ അഭിഭാഷകന്‍, പിതാവിനോടും മാതാവിനോടും ഹാദിയ പെരുമാറുന്നത് സാധാരണ പോലെയല്ല. കുടുംബത്തോടും മറ്റ് ബന്ധുക്കളോടും നാട്ടുകാരോടും എല്ലാം അസാധാരണമായ പെരുമാറ്റമാണ് ഹാദിയയുടേത്.

ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ആണെന്നും ഭര്‍ത്താവിന്റെ കൂടെ പോകണമെന്നും പറയുന്നത് മുഖ വിലയ്ക്ക് എടുക്കാനാവില്ലെന്നും കടുത്ത ആശങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനാലാണ് സ്വന്തം മാതാപിതാക്കളോട് പോലും അസാധരണമായി പെരുമാറുന്നത്. കുടുംബാംഗങ്ങളെ ഹാദിയ ഉപദ്രവിച്ചു. ഷെഫിന്‍ ജഹാനുമായി യാതൊരു മുന്‍ പരിചയവും ഹാദിയയ്ക്ക് ഇല്ല. സംഘടനയാണ് ഇവരെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്.

വന്‍ തോതില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനാല്‍ ഹാദിയയുടെ മൊഴി സാധാരണ മനോനിലയുള്ളവര്‍ പറയുന്നതിന് അനുസരിച്ച് ആകില്ലെന്നും ഹാദിയയുടെ പിതാവിന്റെ അഭിഭാഷകന്‍ പറയുന്നു.

കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഐഎയും ഹാദിയയുടെ മൊഴികള്‍ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടും. മുദ്ര വെച്ച കവറില്‍ നാലു ഭാഗങ്ങളിലായാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചയാളുടെ തീരുമാനങ്ങള്‍ സ്വതന്ത്രമല്ലെന്നും ഇത് കണക്കിലെടുക്കാനാവില്ലെന്നും എന്‍ഐഎ കോടതിയില്‍ വാദിക്കും.

ഹോമിയോ പഠിക്കാന്‍ പോയ മകളുമായി താന്‍ ടെലിഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. സൈനികനായി സേവനം അനുഷ്ഠിക്കുന്ന ജോലിസ്ഥലത്ത് നിന്നും വിളിക്കുമ്പോള്‍ അച്ഛായി എന്നു പറഞ്ഞ് തന്നോട് സ്‌നഹേത്തോട് സംസാരിച്ചിരുന്ന മകള്‍ മതം മാറിയ ശേഷം സംസാരിക്കുന്നില്ലെന്നും ശത്രുവിനെ പോലെ പെരുമാറുന്നതായും അശോകന്‍ പറയുന്നു.

മകള്‍ ഏതു മതം സ്വീകരിച്ചാലും തനിക്ക് പ്രശ്‌നമില്ല. പക്ഷേ, തന്നോടും ബന്ധുക്കളോടും മാതാവ് പൊന്നമ്മയോടും പെരുമാറുന്നത് അസാധാരണമായാണ്. മകളെ വിവാഹം കഴിപ്പിച്ചതിനു പിന്നില്‍ ചില സംഘടനകളുണ്ട്, ഇവരുടെ വിദേശ ബന്ധങ്ങളും മറ്റും സംശയത്തിലാണ് കോടതിയെ തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും കോടതി വിധി ഏതായാലും താന്‍ അനുസരിക്കുമെന്നും അശോകന്‍ പറഞ്ഞു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ