General News

കുറിഞ്ഞി ഉദ്യാനം : ഇടതു സര്‍ക്കാരിന് തലവേദനയാകുന്നു

Sun, Nov 26, 2017

Arabianewspaper 6242
കുറിഞ്ഞി ഉദ്യാനം : ഇടതു സര്‍ക്കാരിന് തലവേദനയാകുന്നു

തോമസ് ചാണ്ടി വിഷയത്തില്‍ നിന്ന് തലയൂരാന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമം തുടരുന്നതിനിടെ ഇടതു സ്വതന്ത്ര എംപി ജോയ്‌സ് ജോര്‍ജിന്റെ ഭൂമി കയ്യേറ്റവും ഇതിന് സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമവും വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു.


മൂന്നാറിലെ കൊട്ടക്കമ്പൂരിലെ 58 ാം ബ്ലോക്കിലെ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയതോടെയാണ് കുറിഞ്ഞി ഉദ്യാനം വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിക്കുന്നത്. കൊട്ടക്കമ്പൂര്‍ വില്ലേജിലെ ഇതേ ബ്ലോക്കില്‍ തന്നെയാണ് കുറിഞ്ഞി ഉദ്യാനവും വരുന്നത്.


12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നിലക്കുറിഞ്ഞികളെ സംരക്ഷിക്കാന്‍ ഇവിടം കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത് സംരക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ. കേന്ദ്ര വനം -പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ പരിധിയില്‍ വരുന്ന കുറിഞ്ഞി ഉദ്യാനത്തിനുള്ളിലാണ് എംപിയുടെ ഭൂമി .


ഇതിനെ തുടര്‍ന്ന് റീ സര്‍വ്വെ നടത്താനും പരാതികള്‍ പരിഹരിക്കാന്‍ മന്ത്രി എംഎം മണി.യെ അദ്ധ്യക്ഷനാക്കി സമിതി രൂപികരിക്കാനും സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്.


പത്തു വര്‍ഷത്തോളമായി ഉയരുന്ന പരാതികള്‍ക്ക് ശ്വാശത പരിഹാരത്തിനാണ് സമിതിയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജോയ്‌സ് ജോര്‍ജിന്റേതുള്‍പ്പടെയുള്ള ഭൂമിയുടെ പട്ടയം തിരിച്ചു പിടിക്കാനുള്ള വഴികളാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയരുന്നു.


നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്നിരിക്കെയാണ് ഈ നീക്കം സംഭവത്തില്‍ കേന്ദ്ര വനം വകുപ്പിനെ ഇടപെടല്‍ ഉറപ്പാക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡെല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ്.


വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക സംഘം മൂന്നാറിലെ കുറിഞ്ഞി ഉദ്യാനം ഉടന്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. ഭൂമി കയ്യേറ്റം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.


2006 ലാണ് നിലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. എന്നാല്‍, പട്ടയ ഭൂമി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കി കുറിഞ്ഞി ഉദ്യാനം പുനര്‍നിര്‍ണയിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടക്കുന്നത്.


ഈ മേഖലയില്‍ നിലവില്‍ വീടുകള്‍ മാത്രമാണുള്ളതെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 3200 ഹെക്ടറാണ് കുറിഞ്ഞി മല. ഇതിനെയാണ് കുറിഞ്ഞി ഉദ്യാനമായി പ്രഖാപിച്ചിട്ടുള്ളത്. ഇവിടെ വന്‍ തോതില്‍ തീയിട്ട് നശിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, കാട്ടു തീയാണെന്ന നിലപാടാണ് വനം വകുപ്പിന്.


ജോയ്‌സ് ജോര്‍ജിന്റെ കയ്യേറ്റം വരും ദിനങ്ങളില്‍ എല്‍ഡിഎഫിന് തലവേദനയാകുമെന്നാണ് സൂചനകള്‍.

Tags : Kurinji 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ