General News

കരിപ്പൂരില്‍ കാല്‍കോടിയുടെ സ്വര്‍ണം പിടികൂടി

Sun, Nov 26, 2017

Arabianewspaper 6040
കരിപ്പൂരില്‍ കാല്‍കോടിയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട് കരിപ്പൂരില്‍ വിദഗ്ദ്ധമായി ഒളി്ച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ചെരുപ്പിന്റെ സോളില്‍ സ്വര്‍ണം രാസവസ്തുവില്‍ ചേര്‍ത്ത് കുഴച്ചു കുഴമ്പു പരുവത്തിലാക്കിയാണ് കടത്തിയത്. യാത്രക്കാരന്റെ ചെരുപ്പിലെ സോളിലാണ് ആറിഞ്ചോളം വലുപ്പമുള്ള സ്വര്‍ണപാളികള്‍ കണ്ടെത്തിയത്.


ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാാനത്തിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദിനെ (35) റവന്യു ഇന്റലിജെന്‍സ് വിഭാഗം പിടികൂടി.


25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്, കൊടുവള്ളിയിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് കരുതുന്നു. ദുബായില്‍ വെച്ച് പരിചയപ്പെട്ട ഒരാളാണ് തനിക്ക് സ്വര്‍ണം തന്നതെന്ന് ഇയാള്‍ പറഞ്ഞു.


സ്വര്‍ണം ഉരുക്കി ഒഴിച്ച വസ്തുവായാണ് കണ്ടെത്തിയത്. ഇത് വീണ്ടും രാസപ്രക്രിയയിലൂടെ സ്വര്‍ണമാക്കി മാറ്റി.


സ്വര്‍ണം കടത്തിയതിന് 20,000 രൂപയും വിമാനടിക്കറ്റുമായിരുന്നു പ്രതിഫലമെന്ന് ഇയാള്‍ പറയുന്നു.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു ഇന്റലിജെന്‍സ് വിഭാഗം ഇയാളെ പിടികൂടിയത്.

Tags : gold 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ