General News

കേരള ഹൗസില്‍ കനത്ത സുരക്ഷ, ഹാദിയയെ കാണാന്‍ ആരേയും അനുവദിക്കില്ല

Sun, Nov 26, 2017

Arabianewspaper 6121
കേരള ഹൗസില്‍ കനത്ത സുരക്ഷ, ഹാദിയയെ കാണാന്‍ ആരേയും അനുവദിക്കില്ല
ഡെല്‍ഹിയിലെ കേരള ഹൗസില്‍ കന്നത്ത പോലീസ് സന്നാഹം. കേരള ഹൗസിന്റെ കാന്റിന്‍ അടച്ചു. സന്ദര്‍ശകരെ കടത്തി വിടുന്നില്ല. കാരണം മതമാറ്റ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ വൈക്കം സ്വദേശി ഹാദിയ കേരളഹൗസിലാണ് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷിതമായ താമസം ഒരുക്കിയിരിക്കുന്നത്.

സുപ്രീം കോടതിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ഹാദിയയെ ഹാജരാക്കുക. ഹാദിയയില്‍ നിന്നും കോടതി നേരിട്ട് മൊഴി രേഖപ്പെടുത്തും. ഭര്‍ത്താവിനൊപ്പം പോകണമെന്നും തന്നെ ആരും നിര്‍ബന്ധിപ്പിച്ച് മതംമാറ്റി വിവാഹം കഴിപ്പിച്ചിട്ടില്ലെന്ന് ഹാദിയ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു.

എന്നാല്‍, ഡെല്‍ഹിയില്‍ ഹാദിയയെ കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ദേശീയ മാധ്യമങ്ങള്‍ എത്തിയിരുന്നെങ്കിലും ഡെല്‍ഹി പോലീസ് മാധ്യമങ്ങളെ സമര്‍ത്ഥമായി കബളിപ്പിച്ച് ഹാദിയയെ പിന്നിലെ വിവിഐപി ഗേറ്റിലൂടെ കടത്തി കൊണ്ടു പോയി.

തുടര്‍ന്ന് കേരള ഹൗസില്‍ എത്തിയ ഹാദിയക്ക് ഐക്യ ദാര്‍ഢ്യവുമായി ഡെല്‍ഹിയിലെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. മുദ്രാവാക്യം വിളികളുമായി എത്തിയ ഇവരെ പോലീസ് തടഞ്ഞു.

ഹാദിയയുടെ പിതാവ് അശോകന്‍ അഭിഭാഷകരുമായി ഇന്ന് ചര്‍ച്ച നടത്തും. ഹാദിയയുടെ മൊഴി എടുപ്പ് രഹസ്യമായി വേണമെന്ന് അശോകന്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി തിങ്കളാഴ്ച രാവിലെ ഇത് പരിഗണിക്കും.

ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാനും ഡെല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഹാദിയയെ മതം മാറ്റിയ കേസില്‍ പങ്കുണ്ടെന്ന് ആരോപണം നേരിടുന്ന മഞ്ചേരി സത്യസരണി നടത്തിപ്പുകാരിയും പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവുമായ സൈനബയുടെ രഹസ്യ ക്യാമറ വെളിപ്പെടുത്തല്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നുണ്ട്. സൈനബയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴിയും കോടതിയില്‍ നല്‍കും. ഷെഫിന്‍ ജഹാന് ഭീകര സംഘടനകളുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

എന്നാല്‍, ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കാനും കൂടെ താമസിക്കാനും നിയമപരമായി അവകാശമുണ്ടെന്ന നിരീക്ഷണമാണ് സുപ്രീം കോടതിയുടേത്. നേരത്തെ, വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ വിവാഹം നിയമപരമാക്കി സുപ്രീം കോടതി വിധി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍. ഷെഫിന്‍ ജഹാന്റെ ഭീകര ബന്ധം തെളിയുകയോ മറ്റോ ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കും. ഈ സാഹചര്യത്തില്‍ ഹാദിയയെ രക്ഷിതാക്കളുടെ കസ്റ്റഡിയില്‍ നിന്നും മാറ്റാനും ഏതെങ്കിലും ഹോസ്റ്റലിലേക്ക് താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിച്ചു കൊണ്ടുള്ള ഉത്തരവോ ഷെഫിന്‍ ജഹാന്റെ വീട്ടുകാരുടൊപ്പമോ വിട്ടയ്ക്കാനും സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ