General News

ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്യണം; പാക്കിസ്ഥാന് യുഎസിന്റെ അന്ത്യശാസനം

Sun, Nov 26, 2017

Arabianewspaper 6072
ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്യണം; പാക്കിസ്ഥാന് യുഎസിന്റെ അന്ത്യശാസനം

ആഗോള ഭീകരന്‍ ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാകുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അമേരിക്കന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് യുഎസ് ആഗ്രിഹിക്കുന്നത്. എന്നാല്‍, ഭീകരവാദത്തോട് യുഎസിന് യോജിക്കാനാവില്ല. ഇനിയും ഹാഫിസ് സെയിദിനെ സ്വതന്ത്രമായി വിടാനാണ് ഭാവമെങ്കില്‍ യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടും.


ഹാഫിസ് സെയിദിനെ വിട്ടയച്ചതില്‍ കടുത്ത ഭാഷയിലാണ് യുഎസ് വിമര്‍ശിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനമാണ് അമേരിക്കയുടെ കടുത്ത താക്കീത് എന്നത് ശ്രദ്ധേയമാണ്.


2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് മുഖ്യ പങ്കു വഹിച്ചത് ഹാഫിസ് സെയിദാണ്. ഇന്ത്യയുടേയും മറ്റും സമ്മര്‍ദ്ദ ഫലമായി ജനുവരി മുതല്‍ സെയിദ് വീട്ടു തടങ്കലിലായിരുന്നു. എന്നാല്‍, ഹാഫിസ് സെയിദിനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കുക വഴി ഭീകരവാദത്തോടുള്ള പാക്കിസ്ഥാാന്റെ ഇരട്ടത്താപ്പ് പുറത്താകുകയായിരുന്നു.


ഭീകര വിരുദ്ധതയുടെ പേരില്‍ യുഎസില്‍ നിന്നും സഹായം നല്‍കുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല. പലപ്പോഴും ഭീകരരെ പരസ്യമായി സഹായിക്കുന്നതിനും തയ്യാറാകുന്നുണ്ട്. ഇതിനിടയിലാണ്. ഹാഫിസ് സെയിദിനെ പോലുള്ളവരുടെ സംരക്ഷണവും.


മുംബൈ ആക്രമണത്തിലെ പങ്ക് തെളിഞ്ഞിട്ടും ഹാഫിസ് സെയിദിനെ പ്രോസിക്യുട്ട് ചെയ്യുന്നതിന് പാക്കിസ്ഥാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നു മാത്രമല്ല ഇപ്പോള്‍ ഇയാളെ വിട്ടയയ്ക്കുന്നത് ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ വാചകമടി മാത്രമാണ് നടത്തുന്നതെന്നും ഇന്ത്യ പറഞ്ഞിരുന്നു. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് യുഎസും പാക്കിസ്ഥാനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Tags : Hafiz Saeed 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ