General News

ദുബായ് സൂപ്പര്‍ സെയിലിന് വന്‍ തിരക്ക്

Sat, Nov 25, 2017

Arabianewspaper 6071
ദുബായ് സൂപ്പര്‍ സെയിലിന് വന്‍ തിരക്ക്

മൂന്നു ദിവസത്തെ സൂപ്പര്‍ സെയിലിന് വന്‍ തിരക്ക്. ഷോപ്പിംഗ് മാളുകളിലും മറ്റും കഴിഞ്ഞ രണ്ട് ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.


മിക്ക വ്യാപാര സ്ഥാപനങ്ങളും 90 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരുന്നത്. 1200 വ്യാപാര സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മറ്റുമാണ് ഏറ്റവും അധികം വിറ്റഴിഞ്ഞത്.


ഡീസംബറില്‍ വാറ്റ് വരുന്നതും, വില വര്‍ദ്ധിക്കുമെന്നതും വില്‍പനയെ സ്വാധിനിച്ചു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് മുന്നോടിയായി നടന്ന സൂപ്പര്‍ സെയിലിന്റെ ജനപങ്കാളിത്തം വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു.

Tags : Super Sale 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ