General News

ഷെഫിന്‍ ജഹാന്‍ ഹസ്ബന്‍ഡാണ്, എനിക്ക് നീതി കിട്ടണം -ഹാദിയ

Sat, Nov 25, 2017

Arabianewspaper 5975
ഷെഫിന്‍ ജഹാന്‍  ഹസ്ബന്‍ഡാണ്, എനിക്ക് നീതി കിട്ടണം -ഹാദിയ

എന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ചിട്ടില്ലെന്നും ഷെഫിന്‍ ജഹാന്‍ എന്റെ ഭര്‍ത്താവാണെന്നും ഹാദിയ . സുപ്രീം കോടതിയില്‍ ഹാജരാകാന്‍ അമ്മയൊടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയിലേക്ക് നോക്കി ഹാദിയ വിളിച്ചു പറഞ്ഞു,. തിങ്കളാഴ്ചയാണ് സുപ്രീം കോടതിയില്‍ ഹാദിയയെ ഹാജരാക്കുക.


പോലീസ് അകമ്പടിയോടെയാണ് ഹാദിയ വൈക്കത്തെ വീട്ടില്‍ നിന്നും നെടുമ്പാശേരിയിലേക്ക് പോയത്. വിമാനത്താവളത്തില്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍, എനിക്ക് നീതി കിട്ടണം, ഷെഫിന്‍ ജഹാന്‍ എന്റെ ഹസ്ബന്‍ഡാണ്. ഞാന്‍ മുസ്ലീമാണ്. എന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും ഹാദിയ വിളിച്ചു പറഞ്ഞു.


തനിക്ക് നീതി കിട്ടണം എന്ന് ഇവര്‍ ആവര്‍ത്തിച്ചു. ഡെല്‍ഹി കേരള ഹൗസിാലണ് ഹാദിയയ്ക്കും കുടുംബത്തിനും താമസമൊരുക്കിയിരിക്കുന്നത്. പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ അനുഗമിക്കുന്നുണ്ട്.


എസ് ഐ യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘം ഹാദിയയേയും കുടുംബത്തേയും അനുഗമിക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


ഹാദിയയുടെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും. കോടതി വിധി എ്ന്തു തന്നെയായാലും സ്വാഗതം ചെയ്യുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ പറഞ്ഞു.


അഖില എന്ന ഹാദിയയെ പ്രലോഭിച്ച് മതം മാറ്റിയെന്നും സിറിയയിലേക്ക് ഭീകര പ്രവര്‍ത്തനത്തിനായി കൊണ്ടുപോകാനാണ് പദ്ധതിയെന്നും പിതാവ് അശോകന്‍ ആരോപിച്ചത്. എന്നാല്‍, നിര്‍ബന്ധിച്ച് മതം മാരിയിട്ടിയില്ലെന്ന് ഹാദിയ ആവര്‍ത്തിക്കുന്നു. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതിയാണ് റദ്ദു ചെയ്തത്. ഇതിനെതിരെ ഫെഫിന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.



ഐഎസ് റിക്രൂട്ട് മെന്റും വിവാഹവും രണ്ടായി കാണണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. കള്ളനായാലും കൊലപാതകിയായാലും 18 വയസുകഴിഞ്ഞ യുവതിക്ക് ആരേയും ഭര്‍ത്താവായി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ