General News

മുരളി വിജയും പൂജ്‌റയും തിളങ്ങി, ഇന്ത്യ ഭദ്രമായ നിലയില്‍

Sat, Nov 25, 2017

Arabianewspaper 6097
മുരളി വിജയും പൂജ്‌റയും തിളങ്ങി, ഇന്ത്യ ഭദ്രമായ നിലയില്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മുരളി വിജയ് തന്റെ കരിയറിലെ പത്താം സെഞ്ച്വുറി പൂര്‍ത്തിയാക്കി. 128 റണ്‍സെടുത്ത മുരളിയെ രങ്കണെഹറാത്താണ് പുറത്താക്കിയത്. പിന്നാലെ പൂജ്‌റയും സെഞ്ച്വുറി നേടി., 251 പന്തില്‍ നിന്നാണ് പൂജ്‌റ സെഞ്ച്വുറി പൂര്‍ത്തിയാക്കിയത്


മുരളി വിജയ് 205 പന്തില്‍  നിന്ന് സെഞ്ച്വുറി നേടിയപ്പോള്‍ ചേതേശ്വര്‍ പൂജ്‌റയും മികച്ച ബാറ്റിംഗുമായി മുരളി വിജയിന് പിന്തുണ നല്‍കി . ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന മുരളി വിജയിനെ രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


രണ്ടാം ടെസ്റ്റില്‍ അവസരം ലഭിച്ചത് മുരളി വിജയ് ശരിക്കും മുതലാക്കി. നാഗ്പൂരില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം ശ്രീലങ്കയെ 205 ന് പുറത്താക്കിയ ശേഷം കളി ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ലങ്കയുടെ ആദ്യ ഇന്നിംഗ്‌സിനെ മറികടന്നു.


മുരളി വിജയ് പുറത്തായതിനു ശേഷം നായകന്‍ കോഹ് ലിയാണ് കളത്തിലെത്തിയത്. ഏഴു റണ്‍സെടുത്ത ലോകേഷ് രാഹുല്‍ നേരത്തെ പുറത്തായിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ