General News

റിസോര്‍ട്ട് ബില്‍ഡിംഗിനെതിരെ ആക്രമണം, 200 കോടിയുടെ പദ്ധതി ഉപേക്ഷി്ച്ചു

Sat, Nov 25, 2017

Arabianewspaper 5889
റിസോര്‍ട്ട് ബില്‍ഡിംഗിനെതിരെ ആക്രമണം, 200 കോടിയുടെ പദ്ധതി ഉപേക്ഷി്ച്ചു facebook.comAKPA

റിസോര്‍ട്ട് ബില്‍ഡിംഗ് നിര്‍മാണത്തിനിടെ തോട് കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് 200 കോടിയുടെ തങ്ങളുടെ രണ്ടു കേരള പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്ന് കമ്പനി അറിയിച്ചു.


കുമരകത്തെ പുറമ്പോക്ക് തോട് കയ്യേറിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം നിര്‍മാണത്തിലിരുന്ന റിസോര്‍ട്ട് തല്ലി ത്തകര്‍ത്തത്.


കേരളത്തിലെ രണ്ട് പദ്ധതികളിലായി 200 കോടിയുടെ നിക്ഷേപം നടത്താനാണ് നിരാമയ എന്ന കമ്പനി തീരുമാനിച്ചിരുന്നത്.


കോടികളുടെ നഷ്ടമാണ് ഡിവൈഎഫ്‌ഐ ആക്രമണത്തിലൂടെ തകര്‍ന്നത്. ഇത്തരമൊരു രാ്ര്രഷ്ടീയ വ്യവസ്ഥിതി നിലനില്‍ക്കുന്ന കേരളത്തില്‍ വ്യാവസായം തുടങ്ങുക ബുദ്ധിമുട്ടാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും നിരാമയ റിട്രീറ്റ് സിഇഒ മനു റിഷി ഗുപ്ത അറിയിച്ചു.


ഡിവൈഎഫ്‌ഐ കൊടിയുമായി എത്തിയ ക്രിമിനലുകള്‍ അഴിഞ്ഞാടിയെന്നും ഇത് പോലീസ് നോക്കി നിന്നെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, നിലവില്‍ നിര്‍മാണം തുടരുന്ന പദ്ധതിയുമായി മുന്നോട്ട് പോകും. മറ്റ് പദ്ധതികളാണ് ഉപേക്ഷിച്ചത.്


തീര്‍ത്തും പ്രാകൃതമായ ആക്രമണമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. മാരാകായുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി. തടയാന്‍ ശ്രമിച്ച ജീവനക്കാരെ കല്ലും വടിയും ഉപയോഗിച്ച് നേരിട്ടു. വടിവാളുവീശിയെങ്കിലും പലരും രക്ഷപ്പെട്ട് ഓടി. നിരവധി ജീവനക്കാര്‍ക്ക് പരിക്കു പറ്റിയെന്നും കമ്പനി സിഇഒ പറയുന്നു.


ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആക്രമണം. കുമരകം പഞ്ചായത്തിന്റെ അനുമതി വാങ്ങിയാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. മുറികളും റിസോര്‍ട്ടു കോട്ടേജുകളും തല്ലിത്തകര്‍ത്തു. ഉപകരണങ്ങള്‍ക്കു മാത്രം ഞ്ചു കോടിയുടെ നഷ്ടമാണ് വരുത്തിയതെന്നും നിര്‍മാണ സാമഗ്രികളും മറ്റും തകര്‍ത്തിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താല്‍ ഇരുപതു കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും സിഇഒ പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ