OMG News

കാട്ടാനയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത യുവാവ് കൊല്ലപ്പെട്ടു

Sat, Nov 25, 2017

Arabianewspaper 873
കാട്ടാനയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത യുവാവ് കൊല്ലപ്പെട്ടു

കാട്ടാനയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആനയുടെ ചവിട്ടേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡിയില്‍ ദേശീയ പാത 31 ലാണ് സംഭവം.


വനപ്രദേശത്ത് കൂടി കടന്നു പോകുന്ന ദേശീയ പാതയില്‍ പലപ്പോഴും വന്യ മൃഗങ്ങള്‍ വാഹനഗതാഗതം തടസപ്പെടുത്തി റോഡില്‍ നിലയുറപ്പിക്കാറുണ്ട്.


ആനയുടെ ചിത്രം പകര്‍ത്താന്‍ യാത്രക്കാര്‍ ശ്രമിക്കുകയും അപകടം പിണയുകയും പതിവാണ്. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ആനയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാദിഖ് റഹ്മാന്‍ (39) ആനയുടെ ചവിട്ടേറ്റ് മരിച്ചത്.


ആന പിന്നില്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെ പതിയ നടന്നടുത്ത ആന ഇയാളെ തുമ്പിക്കൈക്ക് തട്ടി നിലത്തിട്ട ശേഷം തലയ്ക്ക് ചവിട്ടി കൊല്ലുകയായിരുന്നു. ആന അടുത്തു വന്നിട്ടും ഓടാതെ പകച്ചു നിന്ന ഇയാളെ പൊടുന്നനെ തട്ടി വീഴ്ത്തുകയും തലയിലും നെഞ്ചിലും ചവിട്ടുകയുമായിരുന്നു.


ആനയുടെ ചവിട്ടേറ്റ് അവിടെ തന്നെ ഇയാള്‍ മരിച്ചു., പതിനഞ്ച് മിനിട്ട് ഇയാളുടെ മൃതദേഹത്തിനു സമീപം നിലയിറുപ്പിച്ച ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. നിരവധി യാത്രക്കാര്‍ വാഹനത്തില്‍ ഇരുന്ന് ഈ സംഭവത്തിന് സാക്ഷിയായി.


എതിര്‍ വശയില്‍ നിന്നും വന്നചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ജയ്പാല്‍ ഗുഡിയിലെ ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരനാണ് ഇയാള്‍.


Tags : elephant 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ