General News

ദിലീപ് നടിയെ നേരിട്ടു ഭീഷണിപ്പെടുത്തിയതായി മൊഴി

Sat, Nov 25, 2017

Arabianewspaper 6017
ദിലീപ് നടിയെ നേരിട്ടു ഭീഷണിപ്പെടുത്തിയതായി മൊഴി

നടിയെ ആക്രമിച്ച കേസിലെ പോലീസ് നല്‍കിയ കുറ്റപത്രത്തിലെ ചില മൊഴികള്‍ കൂടി പുറത്ത്. നടന്‍ ദിലീപ് ആക്രമത്തിന് ഇരയായ നടിയെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിിരുന്നതായി നടിയുടെ സഹോദരന്റെ മൊഴി.


നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഇതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കൊച്ചിയില്‍ നടന്ന അമ്മയുടെ താര നിശയ്ക്കിടെയായിരുന്നു ഈ ഭീഷണി. നടന്‍ സിദ്ദിഖ് ഇതിന് സാക്ഷിയാണെന്നും മൊഴിയില്‍ പറയുന്നു.


ദിലീപിന് നടിയോട് വ്യക്തി വൈരാഗ്യമുണ്ടെന്ന് സ്ഥിരികരിക്കുന്നതിനാണ് ഈ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയത്.


2013 ലെ താരനിശയുടെ റിഹേഴ്‌സലിനിടെ നടിയെ കണ്ടു മുട്ടിയ ദിലീപ് ഭീഷണിപ്പെടുത്തി. കാവ്യ മാധവനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭാര്യ മഞ്ജുവിനെ അറിയിച്ചതാണ് വിഷയമായത്. സിദ്ധിഖും നടിയെ ഉപദേശിക്കുകയും പിന്നീട് വിളിച്ച് താക്കീത് നല്‍കുകയും ചെയ്തതായി നടിയുടെ സഹോദരന്റെ മൊഴിയല്‍ പറയുന്നു.


നടിയെ ബ്ലാക് മെയില്‍ ചെയ്ത് എക്കാലവും അനുകൂലമായി നിര്‍ത്തുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം. ഇതിനായാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഭയന്നും മാനഹാനി ഭയന്നും നടി ആരോടും ഇത് പറഞ്ഞിരുന്നില്ല,.


കേസ് വന്നാല്‍ രക്ഷപ്പെടുത്തും എന്ന് വിശ്വസിച്ചാണ് പള്‍സര്‍ സുനി ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.


അതേസമയം, സിദ്ദിഖിനെ ഇതുവരെ കേസില്‍ സാക്ഷിയാക്കുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്ന ഗൗരവ പിഴവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ആലുവ പോലീസ് ക്ലബില്‍ ദിലീപിനെ പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ സിദ്ദിഖ് രാത്രി പന്ത്രണ്ടു മണിക്ക് അമ്മയുടെ യോഗത്തിനു ശേഷം പോലീസ് ക്ലബില്‍ എത്തിയിരുന്നു,.


ദിലീപിന്റെ അടുത്ത സുഹൃത്തുക്കളാണ് നാദിര്‍ഷായുടെ സിദ്ദിഖും.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ