General News
വീണ്ടും വിരസമായ സമനില, ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തി
Sat, Nov 25, 2017


കൊച്ചിയില്‍ സ്വന്തം ആരാധരുടെ മുന്നില്‍ ഉജ്ജ്വല വിജയത്തിനുള്ള അവസരം ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തി. ഐഎസ്എല്ലിലെ തുടക്കക്കാരായ ജംഷെഡ് പൂരിനെതിരെ കളത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് മികവോടെ വിജയം നേടുമെന്ന് ഉറപ്പിച്ച് എത്തിയ പതിനായിരങ്ങള്‍ നിരാശരായി.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ പലതും നടത്തിയെങ്കിലും ഒന്നും ഗോളായി മാറിയില്ല. സികെ വിനീത്,. സന്തോഷ് ജിങ്കന് എന്നിവര്‍ മികച്ച കളി കാഴ്ചവെച്ചു,
ജംഷ്ഡ്പൂരിന്റെ ആക്രമണങ്ങളെ ഗോളി പോള്‍ റച്ചുബ്ക മികച്ച സേവിംഗുകളിലൂടെ തടഞ്ഞു. ജംഷ്ഡ്പൂരിനു വേണ്ടി മെഹ്താബ് ഹുസൈനും വിസ്മയിക്കുന്ന ചില നീക്കങ്ങള്‍ നടത്തി.
രണ്ടു മത്സരങ്ങളില്‍ നിന്നും സമനിലകള്‍ വാങ്ങി രണ്ടുപോയിന്റുമാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാവത്താണ്. മുന്നേട്ടുള്ള പ്രയാണത്തെ ബാധിക്കുന്നതാണ് ഈ രണ്ടു സമനിലകള്‍,.
അടുത്ത മത്സരം ഡിസംബര്‍ മൂന്നിന് മുംബൈ സിറ്റിയെ കൊച്ചിയില്‍ വെച്ചു തന്നെ ബ്ലാസ്റ്റേഴ്സ് നേരിടും.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം

Latest News Tags
Advertisment