General News

ടൈം വാരികയുടെ പുരസ്‌കാരം തിരസ്‌കരിച്ചതായി ട്രംപ്

Sat, Nov 25, 2017

Arabianewspaper 5906
ടൈം വാരികയുടെ പുരസ്‌കാരം തിരസ്‌കരിച്ചതായി ട്രംപ്

ടൈം വാരിക പ്രഖ്യാപിച്ച പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം താന്‍ തിരസ്‌കരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്,.


പോയവര്‍ഷത്തിലെ വാര്‍ത്തയിലെ വ്യക്തിത്വം എന്ന പേരിലാണ് പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, മോശം കാര്യങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു എന്ന വിശേഷണമാണ് ട്രംപിന് വാരിക നല്‍കിയത്. ഇതിനാലാണ് ട്രംപ് പുരസ്‌കാരം നിഷേധിച്ചതെന്നു സൂചനയുണ്ട്,


വാരികയ്ക്കു വേണ്ടി ഫോട്ടോ ഷൂട്ടിനും അഭിമുഖത്തിനും സമയം അനുവദിക്കാതെയാണ് ട്രംപ് ഇവരുടെ പുരസ്‌കാരത്തോട് പ്രതികരിച്ചത്.


താങ്കള്‍ മാന്‍ ഓഫ് ദി ഇയര്‍ ആകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അഭിമുഖത്തിന് അനുവദിക്കണമെന്നാണ് ടൈം മാസിക പറഞ്ഞത്. എന്നാല്‍, സാധ്യതുണ്ടെന്ന് എന്നു പറയുന്നത് നല്ലതല്ലെന്നും ഇതിനാല്‍ ഒഴിവാക്കണമെന്നും താന്‍ വാരികയുടെ പ്രതിനിധിയോട് പറഞ്ഞതായി ട്രംപ് ട്വീറ്റ് ചെയ്തു.


2016 ലും ട്രംപായിരുന്നു മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്. എന്നാല്‍ ഇക്കുറി മോശം ചെയ്തികളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു എന്ന് കാണിക്കുന്ന പരാമര്‍ശം വാരികയിലുണ്ടാകും എന്നതാണ് ട്രംപിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ