General News

ഈജിപ്തിലെ പള്ളിയില്‍ സ്‌ഫോടനം ; മരണം 330

Sat, Nov 25, 2017

Arabianewspaper 1239
ഈജിപ്തിലെ പള്ളിയില്‍ സ്‌ഫോടനം ; മരണം 330

ഈജിപ്തിലെ പ്രസിദ്ധ സൂഫി പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തിയവരുടെ നേര്‍ക്ക് നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 330 ആയി.  ഈജിപ്തിന്റേയും മിഡില്‍ ഈസ്റ്റിലെയും ചരിത്രത്തിലാദ്യമായാണ് ഒരു ആരാധനലയത്തില്‍ ഇത്രയും പേര്‍ കൂട്ടക്കൊലചെയ്യപ്പെടുന്നത്.


സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രസിഡന്റ് അബ്ദെല്‍ ഫത്തേ അല്‍ സിസി കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു,


വടക്കന്‍ സിനായിലെ റവദ് മസ്ജിദിലാണ് ദുരന്തമുണ്ടായത്. 109 പേര്‍ക്ക് പരിക്കേറ്റു പ്രാര്‍ത്ഥനയക്കെത്തിയവര്‍ക്കു നേരെ പ്രകോപനമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


എന്നാല്‍, ഐഎസാണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ട്. ഈജിപതിലെ പ്രമുഖ സൂഫി പ്രചാരകനായിരുന്ന ഷെയ്ഖ് ഈദ് അല്‍ ജരിരിയുടെ പേരിലാണാ പള്ളി അറിയപ്പെടുന്നത്.


പള്ളിയില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ ഇറങ്ങി ഓടിയവര്‍ക്കു നേരെ വാഹനങ്ങളില്‍ എത്തിയവര്‍ നിറയൊഴിക്കുകയായിരുന്നു. ആംബുലന്‍സ്‌കള്‍ക്കു നേരെയും വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

Tags : ISIS  Egypt 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ