General News

എട്ടു വയസുകാരനെ പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു ശേഷം കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി

Thu, Nov 23, 2017

Arabianewspaper 6012
എട്ടു വയസുകാരനെ പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു ശേഷം കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി

സുഹൃത്തിന്റെ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശേഷം കൊലപ്പെടുത്തിയ 49 കാരന്റെ വധശിക്ഷ ദുബായ് കോടതി നടപ്പാക്കി. എട്ടു വയസുകാരനായ ജോര്‍ദ്ദാന്‍ ബാലന്‍ ഒബൈദയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തി മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു.


ജോര്‍ദ്ദാനിയും കുട്ടിയുടെ പിതാവിന്റെ സുഹൃത്തുമായ നിദാല്‍ ഈസ അബ്ദുള്ള എന്നയാളെയാണ് വ്യാഴാഴ്ച രാവിലെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.


നേരത്തെ, ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല.


ദുബായിലെ അല്‍ റുവായയിലെ ഷൂട്ടിംഗ് റേഞ്ചില്‍ ദുബായ് പോലീസാണ് വധശിക്ഷ നടപ്പാക്കിയത്.


ഒബൈദിന്റെ അടുത്ത ബന്ധുക്കള്‍ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ സാക്ഷികളാന്‍ സന്നിഹിതരായിരുന്നു.


2016 മെയ് 20 നാണ് ബാലനെ പിതാവിന്റെ കടയുടെ മുന്നില്‍ നിന്നും കാണാതാകുന്നത്. രണ്ടു ദിവസം കഴിഞ്ഞ് കുട്ടിയുടെ മൃതദേഹം അല്‍ വര്‍ഖയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു.


സിസിടിവി ദൃശ്യങ്ങളും കൊലപാതകിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുമാണ് പ്രതിയെ കണ്ടുപിടിക്കാന്‍ സഹായിച്ചത്. കുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുള്ള ടെലിഫോണ്‍ ടവറിന്റെ പരിധിയില്‍ ഈ ദിവസങ്ങളില്‍ ഇയാള്‍ പോയതായി തെളിഞ്ഞിരുന്നു.


ചെയ്ത തെറ്റോര്‍ത്ത് ഇയാള്‍ ദുഖിക്കുന്നുവെന്നും വധശിക്ഷ ഒഴിവാക്കണമെന്നും ഇസയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, കോടതി ഇയാള്‍ക്ക് പരമാവധി ശിക്ഷ തന്നെ നടപ്പിലാക്കണമെന്ന് ശഠിക്കുകയായിരുന്നു. തുടര്‍ന്ന് ദുബായ് ഭരണാധികാരിക്ക നല്‍കിയ ദയാ ഹര്‍ജിയും തള്ളിയതോടെ വിധി നടപ്പാക്കുകയായിരുന്നു. 2011 നുശേഷം ഇതാദ്യമായാണ് ദുബായില്‍ വധശിക്ഷ നടപ്പാക്കുന്നത്. അന്നും കുട്ടിയെ പീഡിപ്പിച്ച ക്രൂരമായി കൊലപ്പെടുത്തിയ എമിറാത്തി പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മരിച്ചത് പാക്കിസ്ഥാനി ബാലനായിരുന്നു,

Tags : Execution 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ