General News

കാഷ്മീരില്‍ കല്ലേറു നടത്തിയവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

Thu, Nov 23, 2017

Arabianewspaper 5930
കാഷ്മീരില്‍ കല്ലേറു നടത്തിയവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

കാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി മെഹബുബല മുഫ്തി ഉത്തരവിട്ടു. കേസില്‍ ആദ്യമായി ഉള്‍പ്പെട്ടവര്‍ക്കാണ് പൊതുമാപ്പ് നല്‍കുക. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ കേസും നിയമനടപടിയും തുടരേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.


ഇതിനൊപ്പം പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് മുഖ്യമന്ത്ിര മെഹബുബ മുഫ്തി പൊതുമാപ്പും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചത്.


2016 മെയ് മാസം തന്നെ ഇക്കാര്യത്തില്‍ ധാരണയായിരുന്നുവെങ്കിലും വീണ്ടും കല്ലേറും കലാപവും ആവര്‍ത്തിച്ചതാണ് ഇതില്‍ നിന്ന് പിന്തിരിയാന്‍ കാരണം കാശ്മീരി ജനത തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമാധാന പൂര്‍ണമായ പരിഹാരം കാണുകയാണ് വേണ്ടതെന്നും അക്രമ മാര്‍ഗം ആര്‍ക്കും പ്രയോജനമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു,


ജമ്മു കാഷ്മീര്‍ വിഷയം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍മ്മയാണ് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഹുറിയത് നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ് ശര്‍മ.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ