OMG News

നാലര വയസുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചെന്ന ആരോപണം, പോലീസ് കുഴങ്ങി

Thu, Nov 23, 2017

Arabianewspaper 1078
നാലര വയസുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചെന്ന ആരോപണം, പോലീസ് കുഴങ്ങി

നാലര വയസുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ആശയക്കുഴപ്പത്തിലായി. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പ്രതിയുടെ പ്രായം നാലര വയസാണെന്ന് അറിഞ്ഞ പോലീസുകാര്‍ ആകെ ആശയക്കുഴപ്പത്തിലായി.


പോക്‌സോ നിയമ പ്രകാരം കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചെങ്കിലും ലൈംഗികമായ വളര്‍ച്ചയില്ലാത്ത പ്രതിക്കെതിരെ എന്തു പറഞ്ഞ് എഫ്‌ഐആര്‍ എഴുതുമെന്ന് ആശങ്കയുമായി പോലീസ് ആശയക്കുഴപ്പത്തിലാക്കി.


സ്‌കൂളിലെ ടോയ്‌ലറ്റില്‍ വെച്ച് നാലര വയസുകാരനായ സഹപാഠിയും നാലു വയസുകാരിയുമായ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ വിരലും പെന്‍സിലും ഉപയോഗിച്ച് ഉപദ്രേവിച്ചു എന്നാണ് കേസ്.


സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തൊലി ഉരഞ്ഞു പോയതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയപ്പോള്‍ ജനനേന്ദ്രിയത്തിനകത്ത് മുറിവു കണ്ടെത്തി.


ക്ലാസ് ടീച്ചറെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ നിസാരകാര്യമാണെന്നും വിട്ടുകളയാനുമായിരുന്നു ഉപദേശിച്ചത്. എന്നാല്‍, ആണ്‍കുട്ടി ഇനിയും ഈ തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് പറഞ്ഞപ്പോള്‍ കുട്ടിക്കളിയാണെന്ന് പറഞ്ഞ് അദ്ധ്യാപികമാര്‍ ചിരിച്ചു തള്ളുകയും തന്നെ പരിഹസിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.


ഇതിനെ തുടര്‍ന്ന് ഡെല്‍ഹി പോലീസിലും ചൈല്‍ഡ് ഹെല്‍പ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.


ഒരോ ടോയിലറ്റിലും ആയമാര്‍ നിര്‍ബന്ധമാണെങ്കിലും സംഭവം നടക്കുമ്പോള്‍ ആയമാര്‍ ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സ്‌കൂളിനെ മോശമാക്കാന്‍ പെണ്‍കുട്ടിയുടെ മാതാവ് ശ്രമിക്കുകയാണെന്നും സ്‌കൂള്‍ മാനേജ് മെന്റും പറയുന്നു. സിസിടിവി ക്യാമറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ മാനേജ് മെന്റ് ഇതിന് തയ്യാറായില്ല.

Tags : child abuse 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ