General News

ഉപരാഷ്ട്രപതി പ്രോട്ടോക്കോള്‍ ഉപേക്ഷിച്ചു കൊച്ചിയിലെ സൂഭാഷ് പാര്‍ക്കില്‍ പ്രഭാത സവാരി നടത്തി

Thu, Nov 23, 2017

Arabianewspaper 6279
ഉപരാഷ്ട്രപതി പ്രോട്ടോക്കോള്‍ ഉപേക്ഷിച്ചു കൊച്ചിയിലെ സൂഭാഷ് പാര്‍ക്കില്‍ പ്രഭാത സവാരി നടത്തി

ഉപരാഷ്ട്രപതിയുടെ സുരക്ഷയും പ്രോട്ടേക്കോളും ഉപേക്ഷിച്ച് കൊച്ചിയിലെ താമസക്കാരനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മാറി. രാവിലെ സൂഭാഷ് പാര്‍ക്കിലൂടെ അദ്ദേഹം നടന്നു. കൊച്ചിയില്‍ ഇതിനു മുമ്പു വന്നപ്പോഴും താന്‍ ഇവിടെ ഇതിലൂടെ നടന്നിട്ടുണ്ടെന്നും രാവിലെ കൊച്ചിക്കായലില്‍ നിന്നുള്ള കാറ്റും കാഴ്ചയും മനസിന് കുളിരു പകരുന്നതാണെന്നും ഇക്കുറി ഉപരാഷ്ട്രപതിയായി വരുകയാണെങ്കിലും ഇത് ഉപേക്ഷിക്കാന്‍ മനസു വന്നില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.


അതേസമയം, ഉപരാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് വലിയ പ്രശ്‌നമായി മാറി. ഉപരാഷട്രപതി മുന്നോട്ടു വെച്ച നിബന്ധനകളായിരുന്നു ഇതിനു കാരണം .


നടക്കാന്‍ പോകുമ്പോള്‍ യൂണിഫോമിട്ട പോലീസ് തന്റെ കൂടെ വരരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചതാണ് ഇതിനു കാരണം. സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശിനായിരുന്നു ചുമതല. അദ്ദേഹം ഡിജിപിയുടെ സഹായം തേടി. തുടര്‍ന്ന് പോലീസ് മേധാവി സംസാരിച്ചു പോലീസ് സംരക്ഷണം ഒഴിവാക്കാനാവില്ലെന്നായിരുന്നു ഡിജിപി പറഞ്ഞത്. തുടര്‍ന്ന് തന്റെ കൂടെ പോലീസ് വന്നാല്‍ അവര്‍ യൂണിഫോം ധരിക്കരുതെന്നായി നിബന്ധന. ഇത് പോലീസ് മേധാവി അംഗീകരിച്ചു.


ബുധനാഴ്ച രാവിലെ ആറരക്ക് സുഭാഷ് പാര്‍ക്കിലേക്ക് നടന്നു പോകാനൊരുങ്ങിയ ഉപരാഷ്ട്രപതിയെ പിന്തിരിപ്പിച്ചു, തുടര്‍ന്ന് വാഹനത്തില്‍ എത്തിച്ചു. എഡിജിപി ബി സന്ധ്യ, റേഞ്ച് ഐജി പി വിജയന്‍ എന്നിവരായിരുന്നു ജോഗിംഗ് ഡ്രസില്‍ ഉപരാഷ്ട്രപതിയൊടൊപ്പം എത്തിയത്.


സൂഭാഷ് പാര്‍ക്കില്‍ പതിവു നടത്തത്തിന് എത്താറുള്ളവരെ തടയരുതെന്നും വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചിരുന്നു. ഈ നിബന്ധനകളൊക്കെ അംഗീകരിച്ച ശേഷമാണ് അദ്ദേഹം നടക്കാനിറങ്ങിയത്. മൂന്നു റൗണ്ട് സുഭാഷ് പാര്‍ക്കില്‍ നടന്ന ശേഷം പതിവു യോഗയും അദ്ദേഹം ചെയ്തു.


ഉപരാഷ്ട്രപതിയെ തിരിച്ചറിഞ്ഞ ചിലര്‍ സെല്‍ഫി എടുക്കാന്‍ ഓടിയെത്തി. ഇവരെ തടയാന്‍ ശ്രമിച്ച പോലീസുകാരെ അദ്ദേഹം വിലക്കി. ദേ ആര്‍ മൈ ഫ്രണ്ട്‌സ് എന്നു പറഞ്ഞായിരുന്നു. ഇത്. നാല്‍പതു മിന്നിട്ട് വ്യായാമങ്ങള്‍ക്കു ശേഷമാണ് വെങ്കയ്യാ നായിഡു സുഭാഷ് പാര്‍ക്ക് വിട്ടത്.


ഒരു സാധാരണക്കാരനെ പോലെ സിറ്റിയിലെ പാര്‍ക്കില്‍ നടക്കാന്‍ സൗകര്യമൊരുക്കിയതിനും കൊച്ചിയിലെ ക്രമസമാധാനപാലനം ഇത്രക്ക് സുഗമാക്കുന്നതിനും സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ വെങ്കയ്യ നായിഡു കമ്മീഷണറെ നേരിട്ടു വിളിച്ചു വരുത്തി തനിക്ക് ഒരുക്കിയ സൗകര്യങ്ങള്‍ക്ക് നന്ദി പറഞ്ഞു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ