General News

സൊറാൂബ്ദുദ്ദിന്‍ വ്യാജ ഏറ്റമുട്ടല്‍ വീണ്ടും വിവാദം പുകയുന്നു

Wed, Nov 22, 2017

Arabianewspaper 5751
സൊറാൂബ്ദുദ്ദിന്‍ വ്യാജ ഏറ്റമുട്ടല്‍ വീണ്ടും വിവാദം പുകയുന്നു

സൊറാബ്ദൂദീന്‍ ഷെയ്ഖ് വ്യാജ ഏറ്റമുട്ടല്‍ കേസില്‍ വിധിയെ സ്വാധീനിക്കാന്‍ 100 കോടി രൂപ ജഡ്ജിക്ക് വാഗ്ദാനം ലഭിച്ചതായി സിബിഐ മുന്‍ ജഡ്ജി അന്തരിച്ച ബ്രിദ് ഗോപാല്‍ ഹര്‍കിഷന്‍ ലോയുടെ സഹോദരി ആരോപണവുമായി രംഗത്ത് വന്നത് വിവാദമായി.


കോടതി വിധിയെ സ്വാധീനിക്കാന്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ ബ്രിജ് ഗോപാലിന് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് സഹോദരിയുടെ വെളിപ്പെടുത്തല്‍.


കാരാവന്‍ എന്ന മാസികയാണ് വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ബിജെപി നേതാവ് അമിത് ഷായെ രക്ഷപ്പെടുത്താനാണ് ഇതെന്ന് ഇവര്‍ ആരോപിക്കുന്നു,ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ.


വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ നടക്കുന്നതിനിടെയാണ് മൂന്നു വര്‍ഷം മുമ്പ് നാഗ്പുരില്‍ വെച്ച് ജഡ്ജി ബ്രിജ്പാല്‍ ഹൃദയാഘാതം മൂലം മരിച്ചത്. സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ബ്രിജ്പാല്‍ നാഗിപൂരിലെത്തിയത്.


മൃതദേഹത്തില്‍ മുറിവും ചോരപ്പാടും ഉണ്ടായിരുന്നു. എന്നാല്‍, ഭാര്യയും ബന്ധുക്കളും വരും മുമ്പ് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്ന് ഇദ്ദേഹത്തെ ഓ്‌ട്ടോറിക്ഷയിലാണ് ആശുപത്രിയിലാക്കിയത്. യാത്രയ്ക്കിടെ തന്നെ ബ്രിജ്പാല്‍ മരിച്ചെന്നും ഇതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നും ബന്ധുക്കളെ അറിയിച്ചു.


നാഗ്പൂരിലേക്ക് ബന്ധുക്കള്‍ പുറപ്പെടാനൊരുങ്ങമ്പോള്‍ തന്നെ മൃതദേഹം ലത്തൂരിലേക്ക് ആംബുലന്‍സില്‍ ്അയച്ചെന്ന സന്ദേശമാണ് ലഭിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണ് മൃതദേഹം എത്തിച്ചപ്പോള്‍ ഉണ്ടായിരുന്നത്. ഇതെല്ലാം സംശയത്തിന് ഇട നല്‍കിയിരുന്നു.
തലയ്ക്ക് പിന്നിലെ മുറിവും വസ്ത്രത്തിലെ രക്തക്കറയും സംശയം വര്‍ദ്ധിപ്പിച്ചു.


ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ നാലു ദിവസം കഴിഞ്ഞ ലഭിക്കുമ്പോള്‍ വിവരങ്ങള്‍ പലതും ഡീലീറ്റ് ചെയ്ത നിലയിലായിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഒരുങ്ങിയെങ്കിലും ഈ ആവശ്യം തള്ളി. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ സഹോദരി വെളിപ്പെടുത്തുന്നത്.


കേസില്‍ പിന്നീട് വാദം കേട്ട ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു.

Tags : Sohrabuddin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ