General News

വിമാനം വൈകി, യുവതി കണ്ണന്താനത്തിനു മുന്നില്‍ ക്ഷുഭിതയായി

Wed, Nov 22, 2017

Arabianewspaper 5707
വിമാനം വൈകി, യുവതി കണ്ണന്താനത്തിനു മുന്നില്‍ ക്ഷുഭിതയായി

മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എത്തിയപ്പോള്‍ യാത്രികയായ യുവതി മന്ത്രിയുടെ മുന്നില്‍ ക്ഷുഭിതയായി. തന്റെ വിമാനം വൈകിയെന്നും ഇതിനു കാരണം മന്ത്രിയാണെന്നും പറഞ്ഞായിരുന്നു യുവതി രോഷം പ്രകടിപ്പിച്ചത്.


മന്ത്രിയോട് ക്ഷുഭിതയായി സംസാരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തന്റെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പാട്‌നയിലേക്ക് പോകുകയാണെന്നും 2.46 വ് പുറപ്പെടേണ്ട വിമാനം വൈകുന്നതിന് കാരണം വിവിഐപിയുടെ വിമാനത്തിനു വേണ്ടിയാണെന്നും അറിയിപ്പ് വന്നിരുന്നു. താന്‍ കൃത്യ സമയത്ത് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം അഴുകാനിടയാകും. താന്‍ ഒരു ഡോക്ടറുടെ


ഇതിനിടയിലാണ് അല്‍ഫോന്‍സ് കണ്ണന്താനം മണിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം ഡെല്‍ഹിക്ക് മടങ്ങാന്‍ എത്തിയത്. വിഐപിയുടെ സന്ദര്‍ശനം പ്രമാണിച്ച് വിമാനം വൈകിയെന്ന അറിയിപ്പാണ് ഇവര്‍ക്ക് ലഭിച്ചത് ശേഷം കണ്ടത് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് ഇറങ്ങി വരുന്നതുമാണ് ഇതിനെ തുടര്‍ന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിനു നേരെ യുവതി രോഷം പ്രകടിപ്പികുകയായിരുന്നു.


യുവതിയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെ രോഷം അടങ്ങിയില്ല.


താന്‍ പോകുന്നതു മൂലം വിമാനം വൈകിയതല്ലെന്നും രാഷ്ട്രപതിയുടെ വിമാനം ഇറങ്ങന്നതു മൂലമാണ് ഇത് സംഭവിച്ചതെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.


രാഷ്ട്പതിയുടേയും പ്രധാനമന്ത്രിയുടേയും വിമാനത്തിനു വേണ്ടി പ്രോട്ടോക്കോള്‍ ഉണ്ടെന്നും മറ്റാരുടേയും വിമാനയാത്രയ്ക്ക് ഈ സൗകര്യം ഇല്ലെന്നും കണ്ണന്താനം എഎന്‍ഐ വാര്‍ത്താ ചാനലിനോട് പറഞ്ഞു,. രാഷ്ട്പതിയുടെ വിമാനം ഇറങ്ങുന്നതിനു വേണ്ടി രണ്ടു മണിക്കൂര്‍ റണ്‍വേ അടച്ചിട്ടതായി ഇംഫാല്‍ എയര്‍പോര്‍ട്ടിലെ ഡയറക്ടര്‍ അറിയിച്ചു. ഒരു വിമാന സര്‍വ്വീസും ഇതു മൂലം റദ്ദാക്കുകയോ വഴിതിരിച്ച് വിടുകയോ ചെയ്തിട്ടില്ലെന്നും മൂന്നു വിമാനങ്ങള്‍ രണ്ടു മണിക്കൂറോളം വൈകുക മാത്രമാണ് ഉണ്ടായതെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു,.


 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ