General News

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നവംബര്‍ മുപ്പതു മുതല്‍ ഡിസംബര്‍ രണ്ടുവരെ അവധി

Wed, Nov 22, 2017

Arabianewspaper 5453
യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക്  നവംബര്‍ മുപ്പതു മുതല്‍ ഡിസംബര്‍ രണ്ടുവരെ  അവധി

യുഎഇയില്‍ നവംബര്‍ മുപ്പതു മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധി ദിനങ്ങള്‍. ദേശീയ ദിനം, നബിദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചാണ് നവംബര്‍ മുപ്പതു മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധി ദിനങ്ങള്‍ ലഭ്ിക്കുക.


മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, സര്‍ക്കാര്‍ -പൊതു മേഖലയില്‍ അവധി പ്രഖ്യാപിച്ചിരുന്നു. മൂന്നു ദിവസം തുടര്‍ച്ചയായ അവധിക്കു ശേഷം ഡിസംബര്‍ നാലിനാണ് പ്രവര്‍ത്തി ദിനം.


പൊതു മേഖല,.സ,ര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാലു ദിവസമാണ് അവധി. ഡിസംബര്‍ മൂന്നുവരെയാണ് പൊതു മേഖലയ്ക്ക് അവധി ദിനങ്ങള്‍,. നവംബര്‍ 29 ന് ശേഷം അടുത്ത പ്രവര്‍ത്തി ദിനം ഡിസംബര്‍ നാലായിരിക്കും.


ഒമാനില്‍ ദേശീയ ദിനവും നബി ദിനവും കണക്കിലെടുത്ത് അഞ്ചു ദിവസമാണ് അവധി. ഡിസംബര്‍ മുന്ന് നാല് ,തീയതികളില്‍ ദേശീയ ദിനവും അഞ്ചിന് നബിദിനവും ആയിരിക്കും. ഇതു കൂടാതെ രാണ്ട് ദിവസം വാരാന്ത്യ അവധിയും ലഭിക്കും.

Tags : Holydays 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ