General News

സുഖോയ് യുദ്ധ വിമാനത്തില്‍ നിന്നും ഇന്ത്യ വിജയകരമായി ബ്രഹ്മോസ് വിക്ഷേപിച്ചു

Wed, Nov 22, 2017

Arabianewspaper 5228
സുഖോയ് യുദ്ധ വിമാനത്തില്‍ നിന്നും ഇന്ത്യ വിജയകരമായി  ബ്രഹ്മോസ് വിക്ഷേപിച്ചു

സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് സൂപ്പര്‍ സോണിക് സുഖോയ് യുദ്ധ വിമാനത്തില്‍ നിന്നും വിജയകമായി വിക്ഷേപിച്ചു. ലോകത്ത് ആദ്യമായാണ് യൂദ്ധ വിമാനത്തില്‍ നിന്നും സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി വിക്ഷേപിക്കുന്നത്.


ശബ്ദാതിവേഗ മിസൈല്‍ മാക് 2.8 മിസൈലാണ് ബ്രഹ്മോസ്,. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗമാണ് ഇതിനുള്ളത്. വ്യോമസേനയുടെ സുഖോയ് 30 എംകെഐ എന്ന യുദ്ധ വിമാനത്തില്‍ നിന്നാണ് ഇത് വിജയകരമായി വിക്ഷേപിച്ചത്.


ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യ കേന്ദ്രത്തിലേക്കാണ് ബ്രഹ്മോസ് തൊടുത്തു വിട്ടത്. 290 കിലോമീറ്ററാണ് മിസൈലിന്റെ പ്രഹര പരിധി. 2.4 ടണ്‍ ഭാരമുള്ള അത്യുഗ്ര പ്രഹര ശേഷിയുള്ള മിസൈലാണ് ഇത്. 300 കിലോ ഗ്രാം ഭാരമുള്ള ആണവായുധം വഹിക്കാനും ശേഷിയുണ്ട് ഇതിന്.


മണിക്കൂറില്‍ 2200 കിലോമീറ്റര്‍ വേഗതിയില്‍ പറക്കുന്ന സ്റ്റീല്‍ ബേര്‍ഡാണ് സുഖോയ് യുദ്ധ വിമാനം. ഇതിനൊപ്പം 3,800 കിലോമീറ്ററില്‍ പായുന്ന ബ്രഹ്മോസ് എന്ന മിസൈലും ചേരുമ്പോള്‍ മാരക ചേരുവയായി മാറും. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈലാണ് ബ്രഹ്മോസ്. വിക്ഷേപിച്ച ശേഷം ഗതി നിയന്ത്രിക്കാവുന്ന മിസൈല്‍ ഭൂപ്രതലത്തില്‍ നിന്നും 15 കിലോ മീറ്റര്‍ ഉയരത്തിലും 10 മീറ്ററോളം താഴ്ന്ന് നിലംതല്ലിയും പറക്കും.


പത്തു മീറ്റര്‍ താഴ്ന്നു പറക്കുന്നതിനാല്‍ ശത്രുവിന്റെ റഡാറുകളില്‍ പെടില്ല.

Tags : BrahMos 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ