General News

ആല്‍ബര്‍ട്ട് ജോയുടെ മൃതദേഹം കണ്ടെത്തി

Wed, Nov 22, 2017

Arabianewspaper 3722
ആല്‍ബര്‍ട്ട് ജോയുടെ മൃതദേഹം കണ്ടെത്തി

വെള്ളപ്പാച്ചിലില്‍ ഒഴുകി കാണാതയാ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. റാസല്‍ ഖൈമയില്‍ ബിര്‍ള ഇന്‍സ്റ്റിറ്റിയുട്ട് വിദ്യാര്‍ത്ഥിയായ ആല്‍ബര്‍ട്ട് ജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.


കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തുക്കളുമൊത്ത് വിനോദ സവാരിക്കായി പിതാവിന്റെ എസ് യുവിയില്‍ പുറപ്പെട്ട ജോയും സംഘവും മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. വാഹനത്തോടെ ഒഴുകി പോയതിനിടെ നാട്ടുകാരായ ചിലര്‍ രക്ഷക്കെത്തിയതിനെ തുടര്‍ന്ന് കുടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.


വാഹനത്തിനുള്ളില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ഇരുന്ന ജോയെ കാണാതാകുകയായിരുന്നു. പിതാവിന്റെ കാര്‍ ഉപേക്ഷിച്ച് വീട്ടില്‍ ചെല്ലാനാവില്ലെന്നാണ് ജോ വിളിച്ചു പറഞ്ഞതെന്ന് കൂട്ടുകാര്‍ പറഞ്ഞു,


കഴിഞ്ഞ ആറു ദിവസമായി നടത്തിയ തിരച്ചിലൊടുവിലാണ് ഒമാന്‍ അതിര്‍ത്തിയിലെ സരൂജയില്‍ മൃതദേഹം കണ്ടെത്തിയത്. നേരത്തെ, ജോയുടെ ഷര്‍ട്ട് ലഭിച്ചിരുന്നു. പത്തനം തിട്ട സ്വദേശിയാണ് ആല്‍ബര്‍ട്ട് ജോയ്.


 

Tags : Keralite 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ