Troll Today News

പോയി ചായവില്‍ക്ക് - മോഡിയെ പരിഹസിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് വിവാദമായി

Wed, Nov 22, 2017

Arabianewspaper 1812
പോയി ചായവില്‍ക്ക് - മോഡിയെ പരിഹസിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് വിവാദമായി

ഗുജറാത്ത് , ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കടുത്ത പ്രചാരണ യുദ്ധമാണ് അരങ്ങേറുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പാപ്പു എന്നു വിളിച്ച് അധിക്ഷേപിക്കുന്ന പരസ്യ വീഡിയോകള്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിക്കുന്ന പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയും പ്രധാനമന്ത്രി മോഡിയുമായി സംസാരിച്ചു നില്‍ക്കുന്ന ചിത്രത്തിലാണ് ചില വാചകങ്ങള്‍ തിരുകി കയറ്റി പരിഹാസ പോസ്റ്റ് ഉണ്ടാക്കിയത്.


പ്രതിപക്ഷം തനിക്കെതിരെ പടച്ചു വിടുന്ന ഒരോ മെമെകള്‍( ഇന്റര്‍നെറ്റ് തമാശകള്‍) നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് മോഡി ചോദിക്കുന്നു. തുടര്‍ന്ന്, ട്രംപ് ഇത് മീംമ് എന്നാണ് ഉച്ചരിക്കേണ്ടതെന്ന്.പറയുന്നു. ഇതുകേട്ട തേരേസാ മേയ് നീ പോയി ചായ വില്‍ക്ക് എന്നും മോഡിയോട് പറയുന്നു-


.. ഈ പോസ്റ്റ് ചായവിറ്റിരുന്ന ഒരാള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ കഴി.യില്ലെന്ന കോണ്‍ഗ്രസിന്റെ മാടമ്പി രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും ഉണ്ടായതാണെന്ന് ബിജെപി ആരോപിച്ചു. മോഡിയുടെ ഇംഗ്ലീഷ് പരിജഞാനത്തെ പരിഹസിക്കുന്നത് കോണ്‍ഗ്രസ് പാവങ്ങളെ ഉള്‍ക്കൊള്ളില്ലെന്നും അവരെ എന്നും അടിമകളെ പോലെ കാണാനാണ് ആഗ്രഹമെമന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. പ്രസാദ് പറഞ്ഞു,.


സംങവം വിവാദമായതോടെ കോണ്‍ഗ്രസ് നേരിട്ട് ഇടപെട്ട്. തങ്ങള്‍ ഇതിനോട് യോജിക്കുന്നില്ലെന്നും ബിജെപിയുമായി പലകാര്യത്തിലും വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി മോഡിയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സുര്‍ജാവാല പറഞ്ഞു.


ഇതേതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മാസികയായ യുവദേശിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രം അപ്രത്യക്ഷമായി. കോണ്‍ഗ്രസിന്റേത് ധാര്‍ഷ്ട്യമാണെന്നും പാവങ്ങളോടുള്ള മനോഭാവമാണ് പണക്കാരായ നേതാക്കള്‍ മാത്രം തലപ്പത്തുള്ള കോണ്‍ഗ്രസിന്റെ പ്രവൃത്തിയിലൂടെ വെളിപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ ബ്രാര്‍ മാപ്പു പറഞ്ഞു,. ഇത് യൂത്ത് കോണ്‍ഗ്രസ് നേരിട്ടു മാനേജ് ചെയ്യുന്ന അക്കൗണ്ട് അല്ലെന്നും സംഘടനയുടെ ചില വോളണ്ടിയര്‍മാരാണ് പോസ്റ്റുകള്‍ ഇടുന്നതെന്നും തെറ്റമനസിലാക്കിയ ഉടന്‍ തന്നെ അവര്‍ പോസ്റ്റു പിന്‍വലിച്ചെന്നും ബ്രാര്‍ പറഞ്ഞു.


ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്ര് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ മോഡിയെ കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ ചായ വില്‍ക്കാനായി ക്ഷണിച്ച് പരിഹസിച്ചിരുന്നു. ഇത് തങ്ങള്‍ക്ക് ദോഷം ചെയ്തതായി പിന്നീട് കോണ്‍ഗ്രസ് തന്നെ വിലയിരുത്തിയിരുന്നു.


എന്നാല്‍, ഇതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാഠം പഠിച്ചില്ലെന്ന് ബിജെപി വിലയിരുത്തുന്നു. ഗുജറാത്തി നേതാവിനെ പരിഹസിച്ചെന്ന ആരോപണവുമായി ബിജെപി ഇക്കാര്യം ഗുജറാത്ത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനൊരുങ്ങുകയാണ്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ