General News

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി,. ജാമ്യ വ്യവസ്ഥയില്‍ ഇളവ്

Tue, Nov 21, 2017

Arabianewspaper 6725
ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി,. ജാമ്യ വ്യവസ്ഥയില്‍ ഇളവ്

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ദുബായിയില്‍ ഹോട്ടല്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.


തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് കാണിച്ച ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി. ഇതിനെ തുടര്‍ന്ന് ദിലീപിന്റെ പാസ് പോര്‍ട്ട് വിട്ടു നല്‍കും. ആറു ദിവസത്തേക്ക് വിദേശ യാത്ര നടത്താനാണ് അനുമതി.


ഇതിനു ശേഷം വീണ്ടും പാസ് പോര്‍ട്ട് കോടതിയില്‍ കെട്ടി വെയ്ക്കണം. ദിലീപും നാദിര്‍ഷായും ചേര്‍ന്നുള്ള സംരംഭമായ ദേ പുട്ട് എന്ന റെസ്റ്റോറന്റിന്റെ ദുബായ് ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് എത്തുന്നത്.


ദിലീപ് വിദേശത്ത് പോയി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യുഷന്‍ വാദം ബാലിശമാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രം തയ്യാറായില്ലേ, സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയല്ലോ , എന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍, ചില സാക്ഷികള്‍ ഇപ്പോള്‍ അനൂൂകൂലമായല്ല പ്രതികരിക്കുന്നതെന്നും ചില സാക്ഷികള്‍ മൊഴി മാറ്റിയെന്നും പ്രോസിക്യുഷന്‍ അറിയിച്ചു. എന്നാല്‍, ദിലീപ് ജയില്‍ കിടന്നപ്പോഴായിരുന്നു ഇതെന്നും സാക്ഷിമൊഴി മാറ്റിയതില്‍ ദിലിപിനോ ബന്ധുക്കള്‍ക്കോ പങ്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.


ഇതിനെ തുടര്‍ന്ന് പ്രോസിക്യുഷന്‍ വാദം കോടതി തള്ളി.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ