General News

ദിലീപിനെതിരെ കുറ്റപത്രം വൈകുന്നു , നിയമോപദേശം തേടി

Tue, Nov 21, 2017

Arabianewspaper 6780
ദിലീപിനെതിരെ കുറ്റപത്രം  വൈകുന്നു  , നിയമോപദേശം തേടി

നടന്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. ഉടന്‍ സമര്‍പ്പിക്കുമെന്ന് പലവട്ടം പറഞ്ഞ അന്വേഷണ സംഘം ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കം വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ എട്ടാം പ്രതിയായാണ് ദിലീപിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


എന്നാല്‍, സാക്ഷിമൊഴികളെ മാത്രം ആശ്രയിച്ച് കേസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോയ അന്വേഷണ സംഘത്തിന് മുന്നില്‍ പഴയസാക്ഷികള്‍ കൂറുമാറുന്ന കാഴ്ചയാണ് കാണുന്നത്.


കോയമ്പത്തൂരില്‍ പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞ സമയത്ത് കൂടെയുണ്ടായിരുന്ന ചാര്‍ളി എന്നായാളുടെ മൊഴി നേരത്തെ പോലീസ് എടുത്തിരുന്നു. എന്നാല്‍, വീണ്ടും കോടതിയിലെത്തി രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ചാര്‍ളിയെ ബന്ധപ്പെട്ടപ്പോള്‍ മൊഴി മാറ്റുകയാണ് ഉണ്ടായത്.


നേരത്തെ, കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഡ്രൈവറും മുമ്പ് പറഞ്ഞ മൊഴി മാറ്റി,. പോലീസ് നിര്‍ബന്ധിച്ചതിനാലാണ് സുനിക്ക് അനുകൂലമായി മൊഴി നല്‍കിയതെന്ന പുതിയ. മൊഴി പോലീസിനെ ഞെട്ടിക്കുന്നതായിരുന്നു.


ചാര്‍ളിയെ മാപ്പു സാക്ഷിയാക്കാം എന്ന് പറഞ്ഞിട്ടും ഇയാള്‍ പോലീസിന് മുന്നില്‍ മൊഴി നല്‍കാന്‍ എത്തിയില്ല. ദിലീപ് സ്വാധിനിച്ചതാണ് ഇതിനു കാരണം എന്ന ആരോപണമാണ് പോലീസിനുള്ളത്. ഇത് കോടതിയില്‍ തെളിയിക്കാനും പോലീസ് ശ്രമിക്കുകയാണ്.


ദിലീപിനെതിരായ മോഴി മാറിയതിന് തെളിവു ശേഖരിക്കുന്നതിന്റെ തിരക്കിലായതിനാല്‍ യഥാര്‍ത്ഥ കേസ് ദുര്‍ബലമായി പോകുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.


ദിലീപിനെതിരെ സാക്ഷി മൊഴികളുടെ അഭാവം പോലീസിനെ വലയ്ക്കുന്നുണ്ട്. ആലുവ പോലീസ് ക്ലബില്‍ വെച്ച് പള്‍സര്‍ സുനി പോലീസുകാരന്റെ ഫോണ്‍ ഉപയോഗിച്ച് ദിലീപിനയച്ച വാട്‌സ് ആപ് സന്ദേശമാണ് മറ്റൊന്ന്. ഈ പോലീസുകാരനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.


എന്നാല്‍, പ്രതിക്ക് തന്റെ മൊബൈല്‍ ഫോണ്‍ നല്‍കിയത് എന്തിനെന്ന പോലീസുകാരന്‍ വിശദമാക്കേണ്ടിവരും. ദിലീപേട്ടാ കുടുങ്ങി എന്ന സന്ദേശം ദിലീപിന് അയച്ചതിലൂടെ പള്‍സര്‍ സുനി ലക്ഷ്യമിട്ടത് ദിലീപിനെ കുടുക്കാനല്ലേ, രക്ഷപ്പെടുത്താനല്ലല്ലോ എന്ന ചോദ്യവും ഉയരുന്നുണ്ട്.


ഇതിനാല്‍, കുറ്റപത്രം പിഴവുകള്‍ ഇല്ലാത്തതാക്കാനാണ് കോടതിയില്‍ നല്‍കും മുമ്പ് അഡ്വക്കേറ്റ് ജനറലിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തിയ ശേഷമാകും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. അതിനിടെ. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ദിലീപ് ഹൈക്കോടതില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ദുബായിയില്‍ തുടങ്ങുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പാസ് പോര്‍ട്ട് ചോദി്ച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിധി അനൂകൂലമായാല്‍ ഇതും പോലീസിന് തിരിച്ചടിയാകും.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ