General News

ഡിസംബര്‍ 19 ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകും

Mon, Nov 20, 2017

Arabianewspaper 6925
ഡിസംബര്‍ 19 ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകും

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ഡിസംബര്‍ 19 ന് നിയമിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ധാരണയായി. ഡിസംബബര്‍ 19 ന് മുമ്പായി രാഹുല്‍ ഗാന്ധി സ്ഥാനം ഏല്‍ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ൃ, ഇതിന് പ്രാമുഖ്യം ലഭിച്ചില്ല. 19 ന് രാഹുലിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കാനാണ് നീക്കം.


കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ വസതിയിലാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. ഡിസംബര്‍ 31 ന് മുമ്പ് പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് അനാരോഗ്യമുള്ള സോണിയ ഗാന്ധിയെ ഒഴിവാക്കി രാഹുലിനെ തല്‍സ്ഥാനത്തേക്ക് അവരോധിക്കുന്നത്.


ഗുജറാത്ത്,. ഹിമാചല്‍ തിരഞ്ഞെടുപ്പുകളുടെ ഫലം വരുന്നതിന്റെ തൊട്ടു പിറ്റേന്നാണ് രാഹുലിന്റെ സ്ഥാനാരോഹണം,. ഹിമാചലിലും ഗുജറാത്തിലും പാര്‍ട്ടിക്ക് പരാജയം സംഭവിക്കുമെന്ന അഭിപ്രായ സര്‍വ്വെകള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിയുടെ ധീരമായ തീരുമാനം.


പാര്‍ട്ടി പരാജയപ്പെട്ട ശേഷം രാഹുല്‍ സ്ഥാനം ഏറ്റെടുക്കുന്നത് എതിരാളികള്‍ പരിഹസിക്കാന്‍ അവസരമാക്കുമെന്ന ആശങ്കയുണ്ടെങ്കിലും ഗുജറാത്തില്‍ മികവ് കാട്ടാന്‍ കഴിഞ്ഞാല്‍ ഇത് രാഹുലിന് ഗുണം ചെയ്യുമെന്ന് മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെ തുടര്‍ന്ന് ഡിസംബര്‍ 19 ന് മുമ്പു തന്നെ രാഹുല്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നത്.


പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. ഡിസംബര്‍ 16 ന് തിരഞ്ഞെടുപ്പ് നടത്തും. നിലവില്‍ രാഹുല്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിയായിട്ടുള്ളത്. രാഹുലിന്റെ ഒഴിവിലേക്ക് വൈസ് പ്രസിഡന്റായി എ കെ ആന്റണിയെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ