General News

ഇസ്രയേലുമായുള്ള ആയുധകരാര്‍ റദ്ദാക്കി, ഇന്ത്യയില്‍ നിര്‍മിക്കും

Mon, Nov 20, 2017

Arabianewspaper 6776
ഇസ്രയേലുമായുള്ള ആയുധകരാര്‍ റദ്ദാക്കി, ഇന്ത്യയില്‍ നിര്‍മിക്കും

ഇസ്രയേലുമായുള്ള 500 ദശലക്ഷം ഡോളറിന്റെ മിസൈല്‍ നിര്‍മാണ കരാര്‍ ഇന്ത്യ റദ്ദാക്കി. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒയില്‍ മിസൈലുകള്‍ നിര്‍മിക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്.


മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ കരാര്‍ റദ്ദാക്കുന്നത് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.


ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു. ഇസ്രയേല്‍ പ്രതിരോധ സേനയുടെ റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റം മിസൈലിന്റെ നിര്‍മാണ കരാറിന്റെ ഭാഗമായിരുന്നു.


ഇന്ത്യയും ഇസ്രയേലും സംയുക്തമായി മിസൈല്‍ നിര്‍മാണം ആരംഭിക്കാനും ഇടയ്ക്ക് നീക്കമുണ്ടായി. ഇതിനായി ഹൈദരബാദില്‍ മിസൈല്‍ നിര്‍മാണത്ത്‌നുള്ള യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു.


മനുഷ്യന് കൊണ്ടുനടക്കാവുന്നത്ര ചെറിയ ടാങ്ക് വേധ മിസൈലാണ് ഇത്. നാഗ്,. അനാമിക തുടങ്ങിയ ടാങ്ക് വേധ മിസൈലുകള്‍ ഡിആര്‍ഡിഒ വിജയകരമായി വികസിപ്പിച്ചിരുന്നു. മൂന്നാം തലമുറ മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ നിര്‍മിക്കാന്‍ ഡിആര്‍ഡിഒയ്ക്ക് കഴിയുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.


കരസേനയ്ക്ക് ഡ്രോണുകളേയും യുദ്ധ വിമാനങ്ങളേയും ആക്രമിക്കാനുള്ള മിസൈലായാണ് ഇതിനെ പരിഗണിക്കുന്നത്. കരസേനയ്ക്ക് 68.000 മിസൈലുകളുടെ ക്ഷാമമാണ് ഉള്ളത്. രാത്രികാലങ്ങളില്‍ ഉപയോഗിക്കാവുന്ന മിസൈലുകളും ഇല്ല. ഇതിനു പരിഹാരമായാണ് പുതിയ മിസൈല്‍. പത്തു ദിവസം തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള മിസൈലുകള്‍ വേണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. 2009 ലാണ് ഇസ്രയേലുമായി ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചത്.


2013 ല്‍ ഇതിന് മന്ത്രിസഭാ ക്ലിയറന്‍സ് ലഭിച്ചിരുന്നു. 2015 ല്‍ വീണ്ടും ചര്‍ച്ച ആരംഭിച്ചു. വിലയുടെ കാര്യത്തില്‍ തീരുമാനമായശേഷം 2016 ജൂണിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ ഡിആര്‍ഡിഒ വഴി മിസൈല്‍ നിര്‍മിക്കാന്‍ ആലോചന തുടങ്ങിയത്. തുടര്‍ന്ന് കരസേനയുടെ അനുമതിയും ലഭിച്ചതോടെ ഇസ്രയേലുമായുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags : DRDO  Israel 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ