Gulf News

മലവെള്ളപ്പാച്ചിലിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുന്നു

Sun, Nov 19, 2017

Arabianewspaper 1038
മലവെള്ളപ്പാച്ചിലിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുന്നു

ഖോര്‍ഫക്കാനില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ട് ജോയിക്കായി (18) ഉള്ള തിരച്ചില്‍ തുടരുന്നു. കാറോടിച്ച് ചെറിയ വെള്ളച്ചാട്ടത്തിനു കുറകെ കടക്കാന്‍ നോക്കുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്


റാസ് അല്‍ ഖൈമയില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പമാണ് ജോയി ഖോഫര്‍ ഖാനില്‍ എത്തിയത്. ഓഫ് റോഡ് എസ് യുവിയുമായാണ് ഇവര്‍ വെള്ളച്ചാട്ടം കുറകെ കടക്കാന്‍ നോക്കിയത്.


കുടെയുണ്ടായിരുന്ന അഞ്ചു പേരെ ചിലര്‍ രക്ഷിച്ചു. എന്നാല്‍, കാര്‍ ഒഴുകി പോകാതിരിക്കാനായി ജോയി ശ്രമിച്ചു. വെള്ളത്തിലേക്ക് ചാടന്‍ ആവശ്യപ്പെട്ടിട്ടും ജോയി തയ്യാറായില്ലെന്നും. തന്റെ പിതാവിന്റെ കാര്‍ ഉപേക്ഷിക്കാനാവില്ലെന്ന് ജോയ് വിളിച്ചു പറഞ്ഞു.


റാസല്‍ ഖൈമയില്‍ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ ജോയിയും സംഘവും വ്യാഴാഴ്ച വൈകീട്ടാണ് ഖോഫര്‍ ഖാനിലെത്തിയത്. പൊടുന്നനെ എത്തിയ കനത്ത മഴയില്‍ വെള്ളച്ചാട്ടം ഉടലെടുക്കുകയായിരുന്നു.


സമീപത്തു നിന്നും ജോയിയുടെ ഷര്‍ട്ട് ലഭിച്ചിട്ടുണ്ട്. റാസല്‍ അല്‍ ഖൈമ പോലീസും തിരച്ചില്‍ നടത്തുന്നുണ്ട്. ഒമാന്റെ ഭാഗങ്ങളിലേക്കും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Tags : RAK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ