General News

മേയറെ ആക്രമിച്ചത് പ്രാകൃതം, മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Sun, Nov 19, 2017

Arabianewspaper 7089
മേയറെ ആക്രമിച്ചത് പ്രാകൃതം, മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം മേയറെ ആക്രമിച്ച ബിജെപി കൗണ്‍സിലര്‍മാരുടെ നടപടി പ്രാകൃതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അവതരിപ്പിച്ച പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനു ശേഷം ഓഫീസിലേക്ക് മടങ്ങിയ മേയര്‍ പി കെ പ്രശാന്തിനെ സ്റ്റെയര്‍ കേസില്‍ വെച്ച് കാലില്‍ കയറി പിടിച്ച് തടയുകയായിരുന്നു. കാലില്‍ പിടികൂടിയെ പ്രതിഷേധക്കാരില്‍ ഒരാളുടെ പിടിവിടിക്കാന്‍ കൂടെയുള്ളവരും വാച്ച് ആന്‍ഡ് വാര്‍ഡ് അംഗവും പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ താഴെ വീണ പ്രശാന്തിനെ പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ രംഗങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.


സന്ദര്‍ശക ഗാലറിയിലിയില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ മേയറെ ആക്രമിച്ചു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.


കാലിനും കഴുത്തിനുമാണ് പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മേയറെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.


നഗരത്തില്‍ ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ മേയര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ബിജെപി പ്രമേയം കൊണ്ടുവന്നത്. കഴുത്തിന് പിന്‍ഭാഗത്ത് ഏറ്റ പരിക്ക് ഗുരുതരമാണ്. ചലന ശേഷി നഷ്ടപ്പെടാന്‍ വരെ കാരണമാകുമായിരുന്ന പരിക്കാണിതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.


സിപിഎം ആക്രമണത്തില്‍ പരിക്കേറ്റെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലന്‍മാരും ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിട്ടുണ്ട്.


ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് കോര്‍പറേഷന് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വന്‍ നഷ്ടം വരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മേയര്‍ എംപി മാര്‍ക്കും എംഎല്‍എമാര്‍ക്കും വികസന ഫണ്ടില്‍ നിന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇനി അനുവദിക്കരുതെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു.


ഒരു ലൈറ്റിന് പ്രതിമാസം 42,000 രൂപ വൈദ്യുതി ബില്‍ വരുന്നുവെന്നാണ് മേയര്‍ കണ്ടെത്തിയത്. 350 ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 24 എണ്ണം മാത്രമാണ് കോര്‍പറേഷന്‍ സ്വന്തം നിലയില്‍ സ്ഥാപിച്ചത്. മറ്റുള്ള എംപി, എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിച്ചതാണ്.


വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വന്‍ തുക അടയ്‌ക്കേണ്ടി വരുന്നതിനെ തുടര്‍ന്നാണ് ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, നഗരത്തിലൈ വൈദ്യുതിവെളിച്ചത്തിന് മുട്ടാപ്പോക്ക് പറയുന്ന മേയറിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷമായ ബിജെപി പ്രമേയം കൊണ്ടുവന്നത്. ഇതിനു അനുമതി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ