General News

ഇന്ത്യയെ മോശമായി ചിത്രീകരിച്ചു, പാക് പ്രതിരോധ ഫോറം അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു

Sun, Nov 19, 2017

Arabianewspaper 6711
ഇന്ത്യയെ മോശമായി ചിത്രീകരിച്ചു, പാക് പ്രതിരോധ ഫോറം അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു

ഇന്ത്യയെക്കുറിച്ചുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പാക് ഡിഫന്‍സ് എന്ന പ്രതിരോധ ചര്‍ച്ചാ ഫോറത്തിന്റെ വെരിഫൈഡ് അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു.


ഞാന്‍ ഒരു ഇന്ത്യക്കാരിയാണെന്നും എന്നാല്‍, ഇന്ത്യയെ വെറുക്കുന്നുവെന്നും കാശ്മീര്‍., ഹൈദരബാദ് ഗോവ പോലുള്ള രാജ്യങ്ങളെ കയ്യടക്കിയ സാമ്രാജ്യത്വ ശക്തിയാണ് ഇന്ത്യയെന്നും എഴുതിയ പ്ലകാര്‍ഡ് ഏന്തിയ പെണ്‍കുട്ടിയുടെ ചിത്രമാണ് പാക് ഡിഫന്‍സ് പോസ്റ്റ് ചെയ്തത്. സ്വന്തം രാജ്യത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് മനസിലായി തുടങ്ങി എന്ന അടിക്കുറിപ്പും ഇവര്‍ കൊടുത്തിരുന്നു.


എന്നാല്‍, ഇതിന്റെ യഥാര്‍ത്ഥ ചിത്രം ആള്‍ക്കൂട്ടക്കൊലയെ എതിര്‍ത്തു കൊണ്ടുള്ളതായിരുന്നു.


മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഇന്ത്യയെ മോശമായി ചിത്രീകരിച്ചതിനാണ് പാക് ഡിഫന്‍സ് എന്ന അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ട് പൂട്ടിയതിനു പിന്നില്‍ ഇന്ത്യക്കാരായവരുടെ പരാതികളാണ്.

Tags : Twitter 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ