Troll Today News

മോഡിക്ക് റേറ്റിട്ട മൂഡി, നിന്നെപ്പോലൊരു വര്‍ഗീയവാദിയുടെ കളിക്കാണല്ലോ ഇത്രയും നാള്‍ കൈയ്യടിച്ചത്

Sat, Nov 18, 2017

Arabianewspaper 1069
മോഡിക്ക് റേറ്റിട്ട മൂഡി, നിന്നെപ്പോലൊരു വര്‍ഗീയവാദിയുടെ കളിക്കാണല്ലോ ഇത്രയും നാള്‍ കൈയ്യടിച്ചത്

തനിക്ക് അറിയാന്‍ വയ്യാത്ത ഭാഷയില്‍ കമന്റുകള്‍ വരുന്നത് കണ്ട് ഓസീസിന്റെ മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യയുടെ മുന്‍ പരിശീലകനുമായി ടോം മൂഡി അന്തംവിട്ടു


പച്ചമലയാളത്തിലാണ് പലതും. സംഭവത്തിന്റെ പൊരുള്‍ അറിയാന്‍ അദ്ദേഹം പാടു പെടുകയായിരിക്കും.


ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് 14 വര്‍ഷത്തിനു ശേഷം ഉയര്‍ത്തിയ രാജ്യാന്തര ധനകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൂഡീസിനെയാണ് മലയാളികളായ ചില സൈബര്‍ പോരാളികള്‍ ഉന്നം വെച്ചത്. പക്ഷേ, ഫെയ്‌സ്ബുുക്ക് തിരഞ്ഞു ചെന്ന ചിലര്‍ തങ്ങളുടെ കലിപ്പ് അടക്കിയത് ഓസീസ് ക്രിക്കറ്റ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ്.


മോഡിക്ക് റേറ്റ് കൂട്ടിക്കൊടുക്കാന്‍ നീ ആരാടാ എന്നു തുടങ്ങി സഭ്യമായാതും അസഭ്യമായതുമായ തെറികള്‍ അതും പച്ച മലയാളത്തില്‍ പോസ്റ്റ് ചെയ്താണ് സമ്പൂര്‍ണ സാക്ഷരതയും ഉയര്‍ന്ന രാഷ്ട്രീയ മൂല്യ ബോധവും ഒക്കെ ഉണ്ടെന്ന് അവകാശപ്പെടുന്ന മലയാളി സൈബര്‍ പോരാളികള്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം അറിയാതെ ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെറി വിളി നടത്തിയത്.


മോഡി്ക്ക് കുഴലൂതുന്ന പുന്നാര മോന്‍ ടൂം മൂഡിയേയും ഇവന്റെ ടീം സണ്‍റൈസേഴ്‌സിനേയും ഒറ്റപെടുത്തുക തുടങ്ങി സൈബര്‍ പോരാളികള്‍ കടുത്ത ഭാഷയിലാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ