General News

പ്രവാസി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട

Sat, Nov 18, 2017

Arabianewspaper 6769
പ്രവാസി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട

വിദേശ ഇന്ത്യക്കാര്‍ ബാങ്കു അക്കൗണ്ടുകളും പാന്‍ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി അറിയിച്ചു. പ്രവാസികള്‍ ആധാറിന് അര്‍ഹരല്ലെന്നതിനാലാണ് ഇത്.


ആധാര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷയില്‍ എന്‍ ആര്‍ഐ അല്ലെന്ന് ബോധിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമാണ് ആധാര്‍,. ഒരു വര്‍ഷം കുറഞ്ഞത് 182 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ചാല്‍ മാത്രമെ ആധാറിന് അപേക്ഷ നല്‍കാനാകു.


എന്നാല്‍, പല പ്രവാസികളും ആധാര്‍ സ്വന്തമാക്കിയിട്ടുണ്ട്. നാട്ടിലെ വിലാസം നല്‍കിയാണ് ഇത്. പ്രവാസികള്‍ക്ക് എന്‍ ആര്‍ ഐ അക്കൗണ്ടാണ് വേണ്ടത്. സാധാരണ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ ഇത് എന്‍ആര്‍ഐ അക്കൗണ്ടായി മാറ്റേണ്ടതുണ്ട്.


എസ്ബി അക്കൗണ്ടുള്ളവര്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കപെടും. പ്രവാസികളുടെ പരിധിയില്‍ പെടുന്ന നോണ്‍ റസിഡന്റ് ഇന്ത്യന്‍, (എന്‍ആര്‍ഐ) പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍, (പിഐഒ) എന്നിവരെയാണ് ആധാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.


ബാക്ക് അക്കൗണ്ട് ഉള്ളവര്‍ പ്രവാസികള്‍ ആണോ എന്നത് വേരിഫൈ ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags : Aadhar  NRI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ