Sports News

മഞ്ഞപ്പടയ്ക്ക് ഗോള്‍ രഹിത സമനിലയോടെ തുടക്കം

Sat, Nov 18, 2017

Arabianewspaper 853
മഞ്ഞപ്പടയ്ക്ക് ഗോള്‍ രഹിത സമനിലയോടെ തുടക്കം

ഐഎസ് എല്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലയോടെ തുടക്കം. കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും ഒരു ഗോളു പോലും അടിക്കാതിരുന്നത് ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കി.


ഗോളു പിറക്കുന്നതും കാത്തിരുന്ന ആരാധകരെ നിരാശയിലാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിന് ത,ടക്കമിട്ടത്.


പ്രതിരോധത്തിലെ ഉരുക്കു കോട്ടയായ വെസ് ബ്രൗണില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ബെര്‍ബറ്റോവിനൊപ്പം വിനീതും ഹ്യുവും ചേര്‍ന്ന മുന്നേറ്റ നിരയ്ക്ക് എതിരാളികളുടെ ഗോള്‍ വല കുലുക്കാനായില്ല.


കൊല്‍കൊത്തയുടെ കളിമികവാണ് മൈതാനത്ത് കണ്ടത്. എന്നാല്‍, ഗോളടിക്കുന്നതില്‍ കൊല്‍ക്കൊത്തയും പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ശക്തമായ ഒരു നീക്കം നടത്താന്‍ പോലും കേരള ബ്ലാസ്റ്റേഴ്‌സിന് ആയില്ല.


അമ്പതാം മിനിട്ടില്‍ സി കെ വിനീതിന്റെ ശ്രമം ഫലം കണ്ടില്ല. കൊല്‍ക്കൊത്തയുടെ ഗോളി ദേബ് ജിത് മജുംദാര്‍ തട്ടിയകറ്റി. പെകൂസണ്‍ റീബൗണ്ടിനെ ലക്ഷ്യമാക്കി കുതിച്ചെങ്കിലും അതും ലക്ഷ്യം കണ്ടില്ല.


കൊല്‍ക്കൊത്തയുടെ ചില ഷോട്ടുകള്‍ തടഞ്ഞിട്ട് ബ്ലാസ്റ്റേഴ്‌സിന്റെ റാച് ബുകെ കൈയ്യടി നേടി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ