General News

തിരുവനന്തപുരത്ത് യുവാവിന്റെ ജീവന്‍ പൊലിഞ്ഞത് അമിത വേഗത മൂലം

Sat, Nov 18, 2017

Arabianewspaper 6734
തിരുവനന്തപുരത്ത് യുവാവിന്റെ ജീവന്‍ പൊലിഞ്ഞത് അമിത വേഗത മൂലം

ആഡംബര കാറില്‍ സുഹൃത്തുക്കളോടൊപ്പം രാത്രി പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയ യുവാവും മൂന്നു പെണ്‍സുഹൃത്തുക്കളും അപകടത്തില്‍ പെട്ടത് അമിത വേഗവും മദ്യവും മൂലമെന്ന് റിപ്പോര്‍ട്ട്.


അപകടത്തില്‍പ്പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇതില്‍ കാറോടിച്ചിരുന്ന ആദര്‍ശ് കൊല്ലപ്പെട്ടു. എസ്പി ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനത്തിന്റെ ഉടമയുടെ മകനാണ് ആദര്‍ശ്. ഇയാള്‍ ഓടിച്ചിരുന്ന സ്‌കോഡ നിയന്ത്രണം വിട്ട് മറിയുകയും ഒരു ഓട്ടോയിലിടിക്കുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റിലിടിച്ച് നിന്ന വാഹനത്തില്‍ നിന്ന് ആദര്‍ശനിനേയും സുഹൃത്തുക്കളായ ശില്‍പ (23), അനന്യ( 22), ഗൗരി (23) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.


വാഹനത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ നാലു പേര്‍ക്കും ബോധം ഇല്ലാമില്ലായിരുന്നു. തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വാഹനം ഓടിച്ചിരുന്ന ആദര്‍ശ് മരിച്ചിരുന്നു.


തിരുവനന്തപുരം ന്യു തീയ്യറ്റര്‍ ഉടമയുടെ മകളാണ് ഗൗരി. ആദര്‍ശ് പുതിയ കാര്‍ വാങ്ങിയതിന്റെ പാര്‍ട്ടി താജ് ഹോട്ടലില്‍ നടത്തിയ ശേഷം ഇവര്‍ തിരികെ വീട്ടിലേക്ക് വരികയായിരുന്നു. പാര്‍ട്ടിക്ക് വന്ന മറ്റൊരു യുവാവിന്റെ ബെന്‍സുമായി മത്സര ഓട്ടത്തിലായിരുന്നു ആദര്‍ശ്.


ഇരുവരും മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താജ് ഹോട്ടലില്‍ നിന്നും ഇറങ്ങിയ കാറുകള്‍ കവടിയാര്‍ റോഡിലൂടെ ഇരമ്പി പാഞ്ഞു. വെള്ളയമ്പലം -കവടിയാര്‍ റോഡില്‍ രാത്രിയില്‍ ആഡംബര കാറുകളുടേയും ബൈക്കുകളുടേയും മത്സര ഓട്ടം പതിവാണെന്ന് പരാതി ഉണ്ട്. എന്നാല്‍, ഇവിടെ പോലീസ് പട്രോളിംഗോ,. സ്പീഡ് റഡാറുകളോ സ്ഥാപിച്ചിട്ടില്ല.


ആദര്‍ശും ഗൗരിയും മറ്റും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. റോഡിലെ സിസിടിവി ക്യാമറകളൊന്നും ്പ്രവര്‍ത്തിച്ചിരുന്നില്ലെന്നത് പോലീസിനെ കുഴയ്ക്കുന്നു. സമീപത്തെ കടകളിലെയും വീടുകളിലേയും സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ