General News

പത്തില്‍ ഒമ്പതു പേരും മോഡിയെ പിന്തുണയ്ക്കുന്നവര്‍ - സര്‍വെ

Fri, Nov 17, 2017

Arabianewspaper 6711
പത്തില്‍ ഒമ്പതു പേരും മോഡിയെ പിന്തുണയ്ക്കുന്നവര്‍ - സര്‍വെ

രാജ്യത്തെ പത്തില്‍ ഒമ്പതു പേരും പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവരാണെന്ന് രാജ്യാന്തര സര്‍വെ. നോട്ടു നിരോധനവും മറ്റും നടപ്പിലാക്കിയിട്ടും ജനങ്ങളുടെ പിന്തുണ മോഡിക്കുണ്ടെന്ന് യുഎസ് റീസര്‍ച്ച് സര്‍വ്വെ ഏജന്‍സിയായ പ്യു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ വിലയിരുത്തല്‍. 2,464 പേരെ വ്യക്തിപരമായി അഭിമുഖം നടത്തിയാണ് സര്‍വ്വെ തയ്യാറാക്കിയത്. കേരളം, ആസാം എന്നീ സംസ്ഥാനങ്ങളില്‍ സര്‍വ്വെ നടത്തിയിട്ടില്ല. പത്തില്‍ ഏഴു പേരും മോഡിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നവരാണ്.


മോഡിയുടെ അത്രയും പിന്തുണയുള്ള മറ്റൊരു രാഷ്ട്രീയ നേതാവും ഇന്ത്യയില്‍ ഇല്ലെന്നും സര്‍വ്വെ പറയുന്നു. ശക്തനായ ഭരണാധികാരി വേണമെന്ന് 55 ശതമാനം പേരും ആഗ്രഹിക്കുന്നു. 50 ശതമാനം പേരും പട്ടാള ഭരണം വേണമന്നും പറയുന്നു.


ബിജെപിയുടെ ശക്തി കുറഞ്ഞ തെക്കേ ഇന്ത്യയിലും മോഡിയുടെ പിന്തുണ കൂടിയതായാണ് സര്‍വെ


2013 ല്‍ 78 ശതമാനം പിന്തുണയുണ്ടായിരുന്ന മോഡിക്ക് 2017 ല്‍ 88 ശതമാനം പിന്തുണയാണ് നേടിയെടുക്കാന്‍ കഴിഞ്ഞത്. രാജ്യത്തെ സാമ്പത്തിക നിലയില്‍ സംതൃപ്തിയുണ്ടായിരുന്നവരുടെ ശതമാനം 2013 ലെ 57 ശതമാനത്തില്‍ നിന്നും 83 ശതമാനമായി വര്‍ദ്ധിച്ചു. രാജ്യത്തിന്റെ ഗതി ശരിയായ ദിശയിലാണെന്ന് 29 ശതമാനം പേരാണ് 2013 ല്‍ കരുതിയിരുന്നതെങ്കില്‍ 2017 ല്‍ എത്തിയപ്പോള്‍ 70 ശതമാനം പേരായി ഇത് ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.


അതേസമയം, സാമുദായിക സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതില്‍ മോഡി വിജയിച്ചതായി 50 ശതമാനം മാത്രമാണ് കരുതുന്നത്.. മലിനീകരണം നിയന്ത്രിക്കുന്നതില്‍ വിജയിച്ചതായി 48 ശതമാനവും കരുതുന്നു.


മോഡിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അരവിന്ദ് കേജ് രിവാളും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഉണ്ട്

Tags : Pew 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ