General News

പതിനാലു വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഉയര്‍ന്നു

Fri, Nov 17, 2017

Arabianewspaper 6966
പതിനാലു വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഉയര്‍ന്നു

എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷാകരങ്ങള്‍ക്ക് രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയുടെ അംഗീകാരം. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ഇന്ത്യയുടെ നിക്ഷേപക റേറ്റിംഗ് മൂഡീസ് റേറ്റിംഗ് ഏജന്‍സി ഉയര്‍ത്തി.


ലോകത്തിലെ രാജ്യങ്ങളുടെ ക്രഡിറ്റ് റേറ്റിംഗ് പുനര്‍ നിര്‍ണയം ചെയ്തപ്പോഴാണ് മൂഡിസ് പൊസിറ്റീവ് എന്നതില്‍ നിന്നും സ്റ്റേബിള്‍ എന്ന പൊസിഷനിലേക്ക് ഉര്‍ത്തിയത്.


ബിഎഎ 3 യില്‍ നിന്നും ബിഎഏ2 യിലേക്ക് ഉയര്ത്തിയത്. 2004 ലാണ് ഇതിനു മുമ്പ് ഇന്ത്യ ബിഎഎ2 എന്ന നിലയിലായിരുന്നത് ഇതിനു ശേഷം ഏറ്റവും താഴ്ന്ന സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുള്ള നിക്ഷേപ റേറ്റിംഗിലേക്ക് ഇന്ത്യയെ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രിയും നോട്ടു നിരോധനവും ജിഎസ്ടിയുമാണ് ഇതിനു കാരണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലും പറഞ്ഞു.


ഇന്ത്യ സാമ്പത്തിക ഘടനയില്‍ വരുത്തിയ സമൂല പരിഷ്‌കാരങ്ങളാണ് റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനായതെന്ന് മൂഡിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂഡീസ് റേറ്റിംഗിനു പിന്നാലെ മുംബൈ ഓഹരി വിപണി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സും 396 പോയിന്റുയര്‍ന്നപ്പോള്‍ ദേശീയ ഓഹരി സൂചിക 117 പോയിന്റും ഉയര്‍ന്നു.


ഇന്ത്യയുടെ വിപണിയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിക്കാന്‍ ഇതു കാരണമാകുമെന്നുമാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ജിഡിപി വളര്‍്ച്ചാ നിരക്ക് 6.7 ശതമാനമാകുമെന്നും 2019 ല്‍ 7.5 ശതമാനമെന്ന നേട്ടവും കൈവരിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ