General News

ദേവികുളം സബ്കളക്ടര്‍ ഐഎഎസ് ജയിച്ചത് കോപ്പിയടിച്ച് -സിപിഎം എംഎല്‍എ

Fri, Nov 17, 2017

Arabianewspaper 6801
ദേവികുളം സബ്കളക്ടര്‍ ഐഎഎസ് ജയിച്ചത്  കോപ്പിയടിച്ച് -സിപിഎം എംഎല്‍എ
മൂന്നാറില്‍ വീണ്ടും സംരക്ഷണ സമിതിയുമായി സിപിഎം സജീവമായി രംഗത്ത്. കൈയ്യേറ്റക്കാര്‍ക്കെതിരെ ദേവികുളം സബ്കളക്ടര്‍ ശക്തമായ നടപടി സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രന്റെ നേതതൃത്വത്തിലാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുന്നത്.

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റേയും ഭൂമിയുടെ പട്ടയം സബ്കളക്ടര്‍ റദ്ദാക്കിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇതിനെ തുടര്‍ന്ന് ഹര്‍്ത്താലും മറ്റു സമര പരിപാടികളുമായി സമരം ശക്തമാക്കാനാണ് തീരുമാനം.

സിപിഐ ക.യ്യാളുന്ന വനം, റവന്യു വകുപ്പുകള്‍ക്കെതിരേയാണ് സിപിഎം പ്രക്ഷോഭം. എംഎല്‍എ എസ് രാജേന്ദ്രനാണ് വീണ്ടു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മന്ത്രി എംഎം മണിയും എസ് രാജേന്ദ്രനും വ്യക്തിപരമായി അധേിക്ഷേപിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ ശേഷം പകരമെത്തിയ സബ് കളക്ടറും സമാനമായ രീതിയില്‍ കര്‍ശന നടപടി തുടരുകയാണ്. ഉണ്ടായത്. ഇതിനെ തുടര്‍ന്ന് സബ് കളക്ടര്‍ക്ക് വിവരമില്ലെന്നും ഇയാള്‍ ഐഎഎസ് കോപ്പിയടിച്ച് പാസായതായിരിക്കുമെന്നും മറ്റും രാജേന്ദ്രന്‍ പ്രസ്താവിച്ചിരുന്നു.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങുന്നതെന്ന് കരുതുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ