General News

കോട്ടയത്ത് വയോധികരായ ദമ്പതികളെ കാണാതായി പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു

Thu, Nov 16, 2017

Arabianewspaper 6086
കോട്ടയത്ത് വയോധികരായ ദമ്പതികളെ കാണാതായി പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു

കോട്ടയത്തിനടുത്ത് മാങ്ങാനാത്ത് വയോധികരായ ദമ്പതികളെ കാണാതായതിനു പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലാക്കിയ ശേഷം വീട്ടിലെത്തിയ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു,


മൂന്നു ദിവസം മുമ്പാണ് ഇവരെ കാണാതായത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല. മാതാപിതാക്കളെ കാണായതിന്റെ സമ്മര്‍ദ്ദത്തിലായിരുന്ന ഇളയമകന്‍ ടിന്‍സിയെ 937) ബുഘനാഴ്ച രാത്രിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവ വേദനയെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലാക്കിയ ശേഷം വീട്ടിലെത്തിയ ടിന്‍സി തൂങ്ങിമരിച്ചത് വിശ്വാസിക്കാനാവാതെയാണ് പോലീസും നാട്ടുകാരും. ദുരുഹതയുണ്ടെന്ന് ബന്ധുക്കളും പറയുന്നു. ടിന്‍സിയുടെ ഭാര്യ ബെന്‍സി വ്യാഴാഴ്ച പെണ്‍കുഞ്ഞിനു ജന്മം നല്‍കി. എ്ന്നാല്‍, ഭര്‍്ത്താവിന്റെ ആത്മഹത്യാ വാര്‍ത്തയാണ് ഇവര്‍ കേട്ടത്.


മാങ്ങാനം സ്വദേശിയും കെഎസ്ഇബി റിട്ട, എഞ്ചിനീയറുമായ പിസി എബ്രഹാമിനേയും ഭാര്യ തങ്കമ്മയേയും തിങ്കഴാഴ്ചയാണ് കാണാതായത്.


ഇവരുടെ സ്‌കൂട്ടര്‍ കോട്ടയം റെയില്‍ വേസ്റ്റേഷനില്‍ നിന്നും കണ്ടെത്തി. ഇവര്‍ ട്രെയിനില്‍ ദുരയാത്രയ്ക്ക് പോയി എന്നാണ് പോലീസ് കരുതുന്നത്. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് പോയത്.


കോട്ടയത്ത് കുമ്മനത്തിടുത്ത് മാസങ്ങള്‍ക്ക് മുമ്പ് സമാനമായ സാഹചര്യത്തില്‍ ദമ്പതികളെ കാണാതായിരുന്നു. ഏപ്രില്‍ ആറിനു കാണാതായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ