General News

ചാണ്ടിയുടെ രാജിയെച്ചൊല്ലി സിപിഐ -സപിഎം പോര്

Thu, Nov 16, 2017

Arabianewspaper 6104
ചാണ്ടിയുടെ രാജിയെച്ചൊല്ലി സിപിഐ -സപിഎം പോര്

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സിപിഐ എടുത്ത കടുത്ത നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം രംഗത്ത്. എന്നാല്‍, സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും പിന്നാലെയെത്തിയതോടെ മുമ്പെങ്ങുമില്ലാത്ത വിധം ഇടുതു പാളയത്തില്‍ അഭിപ്രായ ഭിന്നത പുറത്ത് വന്നു.


മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ നിലപാട് അസാധരണമാണെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിലസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സിപിഐയെ വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തി.


സിപിഐയുടേത് ശത്രുക്കളെ സഹായിക്കുന്ന നിലാപാടാണെന്ന് കോടിയേരി പറഞ്ഞു., തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന് രാവിലെ ഒമ്പതിനു തന്നെ ഉറപ്പിച്ചിരുന്നു. എന്നിട്ടും സിപിഐ മന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചത് അപക്വമായ നടപടിയായി പോയി. യുഡിഎഫിനെ സഹായിക്കാനെ ഇത് ഉപകരിച്ചുള്ളുവെന്നും കോടിയേരി പറഞ്ഞു.


മുന്നണി മര്യാദയാണ് സിപിഐ ഇതിലൂടെ ലംഘിച്ചത്. തങ്ങളുടെ നിലപാട് മൂലം രാജി എന്ന ഖ്യാതി നേടാനാണ് സിപിഐ ഈ നിലപാട് സ്വീകരിച്ചത്. തൈയ്യടി ഞങ്ങള്‍ക്കും വിമര്‍ൃശനം മറ്റുള്ളവര്‍ക്കും എന്ന സിപിഐ നയം മുന്നണി മര്യാദകള്‍ക്ക് യോജിച്ചതാണോയെന്ന് ആലോചിക്കണം.


സോളാര്‍ കേസിലൂടെ പ്രതിരോധത്തിലായി മുഖം വികൃതമായ കോണ്‍ഗ്രസിന് സിപിഐ ശക്തി പകര്‍ന്നു. കോടിയേരി പറഞ്ഞു. എന്നാല്‍, തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് സിപിഐ വ്യക്തമാക്കി. തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കില്‍ അക്കാര്യം സിപിഐയെ അറിയിക്കാമായിരുന്നു. ആരുടെയൈങ്കിലും മനസില്‍ ഇത് ഉണ്ടെങ്കില്‍ തങ്ങള്‍ എങ്ങിനെ അറിയുമെന്നും സിപിഐ അസി സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.


സോളാര്‍ വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പിടിവള്ളിയായത് തോമസ് ചാണ്ടിയുടെ രാജിവൈകിയതാണ്. ചാണ്ടി രാജിവെച്ചില്ലെങ്കില്‍ തങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്ന് സിപിഐ തലേന്ന് മുഖ്യമന്ത്രിയെഅറിയിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ