General News

കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി ഭാര്യയുടെ ശബ്ദസന്ദേശം

Thu, Nov 16, 2017

Arabianewspaper 6135
കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി ഭാര്യയുടെ ശബ്ദസന്ദേശം

കണ്ണൂര്‍ സ്വദേശിയായ യുവാവ് സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഭാര്യയുടെ സന്ദേശം ബനധുക്കള്‍ക്ക് ലഭിച്ചു,.


കണ്ണൂര്‍ സ്വദേശി ഷിജിലാണ് കൊല്ലപ്പെട്ടതെന്ന് ഭാര്യ ഹഫീസയുടെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു,.


ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം പെറ്റ ഉമ്മയെ അറിയിക്കുകയാണെന്നും ഇവിടെ തന്റെയൊപ്പം നിരവധി സ്ത്രീകളും ഉണ്ടെന്നും വിതുമ്പി കരഞ്ഞുകൊണ്ടാണ് ഹഫീസ പറയുന്നത്.


ഇവിടെയുള്ള സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. ശബ്ദ സന്ദേശത്തില്‍ കുട്ടികളുടെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം.


കണ്ണൂരില്‍ നിന്നും നിരവധി പേര്‍ സിറിയയിലേക്ക് കടന്നതായി കഴിഞ്ഞ ദിവസം പിടിയിലായവരില്‍ നിന്നും വിവരം ലഭിച്ചിരുന്നു. വളപട്ടണം സ്വദേശിയായ ഹഫീസയുടെ കൂടെ 28 ഓളം പേര്‍ സിറിയയിലെ ഐഎസ് ക്യാമ്പിലുണ്ടെന്നാണ് സൂചന. ഇവരുടെ കുട്ടികളും സിറിയയിലുണ്ട്. കാസര്‍കോട്, പാലക്കാട് ജില്ലയില്‍ നിന്നും മുപ്പതോളം പേര്‍ നേരത്തെ സിറിയയില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ പലരും കൊല്ലപ്പെട്ടതായാണ് വിവരം

Tags : Kannur  ISIS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ