OMG News

ഈജിപ്തിനും സൂഡാനുമിടയില് സ്വന്തം രാജ്യം പ്രഖ്യാപിച്ച് ഇന്ത്യക്കാരന്

Thu, Nov 16, 2017

Arabianewspaper 1005
ഈജിപ്തിനും സൂഡാനുമിടയില് സ്വന്തം രാജ്യം പ്രഖ്യാപിച്ച് ഇന്ത്യക്കാരന്

ആര്‍ക്കും അവകാശമില്ലാത്ത ഭൂമിയില്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ യുവാവ് വാര്‍ത്തകളില്‍ നിറയുന്നു. സൂയാഷ് ദിക്ഷിത് എന്ന യുവാവാണ് സൂയസ് ഒന്നാമന്‍ എന്ന പേരു സ്വീകരിച്ച് അധികാരം പിടിച്ചത്.


ഈജിപ്തിനും സുഡാനുമിടയിലെ മനുഷ്യവാസത്തിന് യോഗ്യമായ സ്ഥലം 800 ചതുരശ്ര മൈല്‍ കണ്ടെത്തി സ്വന്തം രാജ്യമായി പ്രഖ്യാപിച്ചത്. മദ്ധ്യപ്രദേശീലെ ഇന്‍ഡോര്‍ സ്വദേശിയായ ഈ 24 കാരന്‍ കാതങ്ങള്‍ താണ്ടിയാണ് ഇവിടെ എത്തിയത്. ബിര്‍ തവില്‍ എന്നു പേരുള്ള ഈ സ്ഥലം മുമ്പ് ബ്രിട്ടീഷ് അധിനതയിലായിരുന്നു. എന്നാല്‍, സുഡാനും, ഈജിപ്തും ഈ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ചില്ല. ഇതേ തുടര്‍ന്ന് സ്ഥലം ആര്‍ക്കും അവകാശമില്ലാത്ത ഇടമായി കിടക്കുകയായിരുന്നു. റോഡ് ഇല്ലാത്ത മറ്റു സൗകര്യങ്ങള്‍ ഇല്ലാത്ത ഈ ഇടത്തേക്ക് മരുഭൂമിയിലൂടെ 319 കിലോ മീറ്റര്‍ വാഹനം ഓടിച്ചാണ് താന്‍ എത്തിയതെന്ന് സുയാഷ് പറയുന്നു.


മനുഷ്യ വാസ യോഗ്യവും എന്നാല്‍, ഒരു രാജ്യത്തിന്റേയും ഭാഗമല്ലാത്ത ഈ സ്ഥലം ഭൂമിയിലെ ഏക ഇടമാണെന്നും സയൂഷ് പറയുന്നു. ലോക സംസ്‌കാരത്തിന്റെ നാട്ടുനടപ്പുകള്‍ അനുസരിച്ച് ഏതെങ്കിലും ഒരു ഭൂമിയില്‍ അവകാശം ആദ്യമായി സ്ഥാപിക്കുന്നതിന് മുമ്പ് അവിടെ വിള ഇറക്കണമെന്നാണ്. ഇതിനാല്‍ താന്‍ ഒരു തൈ നട്ടു എന്നും ഇയാള്‍ പറയുന്നു.


ഇതിന്റെ ചിത്രവും ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുണ്ട്. കിംഗ്ഡം ഓഫ് ദിക്ഷിത് എന്ന രാജ്യത്തെ ക്കുറിച്ചും അവിടെ എത്തപ്പെട്ടതിനെ കുറിച്ചും വിശദമായ വിവരണം ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുണ്ട്.

Tags : Indian 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ