General News

ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ല- തോമസ് ചാണ്ടി

Wed, Nov 15, 2017

Arabianewspaper 6072
ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ല- തോമസ് ചാണ്ടി

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്ന് രാജിവെച്ച ഗാതാഗത മന്ത്രി തോമസ് ചാണ്ടി. രാജിക്കത്ത് എഴുതി എന്‍സിപി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററെ ഏല്‍പ്പിച്ച ശേഷം ഔദ്യോഗിക വാഹനത്തില്‍ കൊച്ചിയിലേക്കു പോകുന്ന വഴി കുട്ടനാട്ടെ സ്വന്തം വസതിയില്‍ എത്തിയ തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തിയാണ് തനിക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞത്.


അഞ്ചു ദിവസം മുമ്പ് താന്‍ രാജിയെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലായിരുന്നു,. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പിശകുകള്‍ വന്നിട്ടുണ്ട്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ കടന്നു കൂടിയ റിപ്പോര്‍ട്ടിനെതിരെയാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചത്.


എന്നാല്‍, കേസ് പരിഗണിക്കവെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചത്. താന്‍ ഭൂമി കയ്യേറിയെന്ന് കോടതി പറഞ്ഞിട്ടില്ല,. മന്ത്രിയായിരിക്കെ സര്‍ക്കാരിനെതിരെ കേസ് പറഞ്ഞു എന്നാണ് കോടതിയുടെ നിരീക്ഷണം. താന്‍ കേസ് നല്‍കിയത് സര്‍ക്കാരിനെതെിരെയല്ല. തെറ്റായ പരാമര്‍ശങ്ങള്‍ നീക്കി കിട്ടാന്‍ വേണ്ടിയാണ്.


തന്റെ പാര്‍ട്ടി കൈകാര്യം ചെയ്തിരുന്ന് ഗതാഗത വകുപ്പ് ഒഴിച്ചിടും. ഈ വകുപ്പ് ഇപ്പോള്‍ മുഖ്യമന്ത്രിയാണ് നോക്കുക. താനോ, ശശീന്ദ്രനോ ആര് ആദ്യം കുറ്റവിമുക്തനാകുന്നോ അപ്പോള്‍ മന്ത്രി സ്ഥാനം തിരിച്ചു ലഭിക്കും,.തോമസ് ചാണ്ടി പറഞ്ഞു,


ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കി കിട്ടാന്‍ താന്‍ സുപ്രീം കോടതിയില്‍ നാളെ തന്നെ ഹര്‍ജി നല്‍കും. ആലപ്പുഴയിലെ മാര്‍ത്താണ്ഡം കായല്‍ താന്‍ നികത്തി എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. തന്റെ സ്ഥലവും സര്‍ക്കാരിന്റെ സ്ഥലവും വേര്‍തിരിച്ചിട്ടില്ല. ഇവിടെ സര്‍ക്കാര്‍ സ്ഥലത്ത് കുഴിയും മറ്റും ഉണ്ടായിരുന്നു. നാട്ടുകാര്‍ഡക്ക് സഞ്ചാരയോഗ്യമാക്കാന്‍ ഈ ഭാഗത്ത് മണ്ണിട്ടു നികത്തി. ഭൂമിയുടെ ഉപയോഗം നാട്ടുകാര്‍ക്കാണ്. തനിക്കല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ