General News

ജിഎസ്ടി അഞ്ചു ശതമാനം , ഹോട്ടലുകള്‍ പുതിയ ബില്ലിംഗ് നടപ്പിലാക്കി

Wed, Nov 15, 2017

Arabianewspaper 6434
ജിഎസ്ടി അഞ്ചു ശതമാനം , ഹോട്ടലുകള്‍ പുതിയ ബില്ലിംഗ് നടപ്പിലാക്കി

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ചരക്കു സേവന നികുതി 18 ഉം 12 ഉം ശതമാനം വാങ്ങിയിരുന്നത് അഞ്ചു ശതമാനമാക്കി കുറച്ചത് ഇന്നു മുതല്‍ പ്രാബല്യത്തിലായി.


ഗുവാഹത്തിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടിരുന്നത്. നവംബര്‍ പതിനഞ്ചു മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിരുന്നു.


ഇതനുസരിട്ട് എസി , നോണ്‍ എസി റെസ്റ്റോറന്റുകള്‍ യഥാക്രമം 18 ഉം 12 ഉം ശതമാനം വീതം ഈടാക്കിയിരുന്ന ചരക്കു സേവന നികുതി അഞ്ച് ശതമാനമാക്കി ബില്ലിംഗ് നല്‍കി തുടങ്ങി.


ഇതോടെ എസി റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് 13 ശതമാനവും നോണ്‍ എസി റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഏഴു ശതമാനവും ബില്ലില്‍ ലാഭിക്കാനാകും.


കേന്ദ്ര ജിഎസ്ടി 2.5 ശതമാനവും സ്റ്റേറ്റ് ജിഎസ്ടി രണ്ടര ശതമാനവും ചേര്‍ത്ത് അഞ്ചു ശതമാനം നികുതിയാണ് പുതിയ ബില്ലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.


ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ലാഭിച്ച ഇന്‍പുട്ട് ടാക്‌സ് ഉപഭോക്താക്കള്‍ക്ക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഈ സൗകര്യം ജിഎസ്ടി കൗണ്‍സില്‍ പിന്‍വലിക്കുകയാണ് ഉണ്ടായത്.


ജിഎസ്ടിക്കു മുമ്പ് എസി റെസ്റ്റോറന്റുകളില്‍ 14 ശതമാനം വാറ്റും 0.5 ശതമാനം ഭാരത് സെസും, 0.5 ശതമാനം കൃഷി കല്യാണ്‍ സെസും 12.5 ശതമാനം സംസ്ഥാന വാറ്റും ഇതിനൊപ്പം സര്‍വ്വീസ് ചാര്‍ജും ഉള്‍പ്പടെ 31 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു. എന്നാല്‍,. ഇത് ബില്ലുകളില്‍ വ്യക്തമായി കാണിച്ചിരുന്നില്ല. ജിഎസ്ടി വന്നതോടെ നികുതി നിരക്കുകള്‍ സുതാര്യമായതോടെ ഉപഭോക്താക്കള്‍ നികുതിക്കൊള്ള തിരി്ച്ചറിയുകയായിരുന്നു.


 

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ