General News

ഒടുവില്‍ തോമസ് ചാണ്ടി വഴങ്ങി, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Wed, Nov 15, 2017

Arabianewspaper 5675
ഒടുവില്‍ തോമസ് ചാണ്ടി വഴങ്ങി,  രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കൊന്‍ ഒടുവില്‍ തീരുമാനിച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറാന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതംബരന്‍ മാസ്റ്ററെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്.  രാജിക്കത്ത് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിിച്ചു.


എന്നാല്‍, മന്ത്രിസ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ കാവേരിയില്‍ നിന്നും ഇറങ്ങിയ തോമസ് ചാണ്ടി ആലപ്പുഴിയിലേക്കാണ് പോയത്.


ഔദ്യോഗിക വാഹനത്തിലാണ് തോമസ് ചാണ്ടി കുട്ടനാട്ടിലേക്ക് പോയത്. കുട്ടനാട്ടിലേക്ക് മന്ത്രിയുടെ വാഹനത്തില്‍ പോയതിനെ പലരും വിമര്‍ശിച്ചുണ്ട്. രാജി വെയ്ക്കുകയാണെന്ന വിവരം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു അറിയിച്ച ശേഷമാണ് തോമസ് ചാണ്ടി കുട്ടനാട്ടിലേക്ക് പോയത്.


ഡെല്‍ഹിയിലുള്ള ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുമായി തോമസ് ചാണ്ടിയും സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്ററും ചര്‍ച്ച നടത്തി.


രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും രാഷ്ട്രീയ ധാര്‍മികതയുള്ള പാര്‍ട്ടിയെന്ന ഇമേജ് പാര്‍ട്ടിക്ക് നഷ്ടപ്പെടുത്താനാവില്ലെന്നും ദേശീയ നേതൃത്വം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഉച്ചയോടെ രാജിവെയ്ക്കാമെന്ന വാഗ്ദാനം തോമസ് ചാണ്ടി ദേശീയ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ