General News

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Tue, Nov 14, 2017

Arabianewspaper 5865
തോമസ്  ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഭൂമി കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ക്രമക്കേട് കണ്ടെത്തിയതിനെതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജില്ലാ കളക്ടറുടെ തുടര്‍ നടപടിക്ക് താല്‍ക്കാലിക സ്റ്റേ വേണമെന്ന തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചാല്‍ ഇതിനെതിരെ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ പോകാമെന്നാണ് തോമസ് ചാണ്ടി കരുതുന്നത്.


ഒരു മന്ത്രിക്ക് സ്വന്തം സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി കോടതിയില്‍ വരുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. കളക്ടറുടെ രിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ കളക്ടറെ തന്നെ സമീപിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി വിധിച്ചു.


തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിക്കാവുന്ന പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും വന്നിട്ടും മന്ത്രിക്കസേരയില്‍ കടിച്ചു തൂങ്ങി ക്കിടക്കാനുള്ള നീക്കമാണ് എന്‍സിപിയും തോമസ് ചാണ്ടിയും നടത്തുന്നത്.


നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നാണ് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ